
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.

ചാവക്കാട് : പതിനാല് വയസു കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മന്നലാംകുന്ന് സ്വദേശി കിഴക്കയിൽ വീട്ടിൽ ബാദുഷ( 32) യാണ് അറസ്റ്റിൽ ആയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് കുട്ടിയുടെ വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയം നോക്കി ബലാൽസംഗം ചെയ്തു.

മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ കാണിച്ച് ഇയ്യാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.പ്രതി കുറച്ചുകാലം ട്യൂഷൻ സെന്റർ നടത്തിയിരുന്നു.
എസിപി പ്രേമാനന്ദ കൃഷ്ണന്റെ നിർദ്ദേശപ്രകാരം എസ് എച്ച് ഒ വി വി വിമലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.