
ഗണേശ വിഗ്രഹങ്ങൾ വിനായക തീരത്ത് നിമജ്ജനം ചെയ്തു.

ഗുരുവായൂർ : കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗണേശോത്സവം സമാപിച്ചു. . ഗുരുവായൂർ ക്ഷേത്ര നടയിൽ നിന്ന് ഉച്ചതിരിഞ്ഞ് രണ്ട് മണിയോട് കൂടി നിമജ്ജനം ചെയ്യുന്നതിനുള്ള പ്രധാന ഗണേശ വിഗ്രഹത്തോടൊപ്പം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ടുവന്ന മറ്റ് വിഗ്രഹങ്ങളോട് കൂടി ആയിരക്കണക്കിന് ജനങ്ങളുടെ ഭക്തിനിർഭരമായ പ്രാർത്ഥനയോടെ ശോഭയാത്രയായി ഗുരുവായൂർ മുതുവട്ടൂർ ചാവക്കാട് വഴി ചാവക്കാടുള്ള വിനായക തീരത്ത്(ദ്വാരക ബീച്ച്) എത്തിച്ചേർന്ന് കടലിൽ നിമജ്ജനം ചെയ്തു.

അതിന് മുമ്പ് ഗണപതി വിഗ്രഹങ്ങളിൽ ആചാര്യന്മാർ പൂജകൾ നടത്തി.ഘോഷയാത്ര സ്വാഗതസംഘം രക്ഷാധികാരി വി.കെ.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ജനറൽ കൺവീനർ അഡ്വ.കെ.എസ്.പവിത്രൻ അധ്യക്ഷത വഹിച്ചു.കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ ജോയിൻറ് സെക്രട്ടറി പി.വത്സലൻ,ടി.പി.മുരളി,മുകുന്ദരാജ,രഘു ഇരിങ്ങപ്പ്രം,എം.വി.രവീന്ദ്രനാഥ്,പുഷ്പ പ്രസാദ്,എ.ഒ.ജഗന്നിവാസൻ,ദീപക് പ്രകാശ്, ലോഹിദാക്ഷൻ എന്നിവർ നേതൃത്വം നൽകി.
