
ജാസ്മിന്‍ ജാഫറിനെതിരെ ദേവസ്വത്തിന്റെ പരാതി , മുഖം രക്ഷിക്കാനെന്ന് ആക്ഷേപം

ഗുരുവായൂര്‍ : റിയാലിറ്റി ഷോ താരവും, ഫാഷന്‍ ഇന്‍ഫ്‌ളു വന്‍സറുമായ ജാസ്മിന്‍ ജാഫറിനെതിരെ ഗുരുവായൂർ ദേവസ്വം പോലീസിൽ പരാതി നൽകിയത് മുഖം രക്ഷിക്കാനെന്ന് ആക്ഷേപം . ഹൈക്കോടതി വിധി ലംഘിക്കാൻ എല്ലാ സൗകര്യവും ചെയ്ത് കൊടുത്ത ശേഷം പരാതിയുമായി പോയത് തങ്ങൾക്കെതിരെ ആരെങ്കിലും ഹൈക്കോടതിയെ സമീപിക്കുമോ എന്ന ഭയം ആണ് എന്നാണ് ആരോപണം .. ക്ഷേത്രത്തിനും ക്ഷേത്ര കുളത്തിനും നിരവധി പോലീസും ,പട്ടാളവും ( വിരമിച്ച ) കാവൽ നിൽക്കുമ്പോഴാണ് ക്ഷേത്രാചാരം ലംഘിച്ചു തീർത്ഥ കുളത്തിൽ ജാസ്മിൻ ജാഫർ റീൽ സ് എടുത്തത് . റീൽസ് എടുക്കുന്നതിന് ഒരു ഉൽഘാടന ചടങ്ങ് വെച്ചിരുന്നു വെങ്കിൽ ഒരു പക്ഷെ ദേവസ്വം ഭരണ സമിതി തന്നെ വിളക്ക് കൊളുത്തി അതിന്റെ ഉത്ഘാടനം നിർവഹിച്ചേനെ എന്നാണ് ഭക്തർ പരിഹസിക്കുന്നത് .

കൃഷ്ണ ഭക്തയാണ് എന്ന് അവകാശ പെട്ട് ജസ്‌ന സലിം എന്ന മുസ്ലിം യുവതി ക്ഷേത്രാചാരം ലംഘിച്ചു ക്ഷേത്ര നടയിൽ കേക്ക് മുറിച്ചു റീൽസ് എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് ക്ഷേത്ര നടകളിൽ വീഡിയോ എടുക്കരുതെന്ന് കഴിഞ്ഞ വര്ഷം സെപ്തംബർ 13 ന് ഹൈക്കോടതി ഉത്തരവിട്ടത് .ക്ഷേത്ര സംബന്ധമായ മറ്റൊരു കേസിന്റെ വാദത്തിനിടയിലാണ് പി പി വേണു ഗോപാലും ബബിത മോളും നൽകിയ ഹർജിയിൽ ജസ്റ്റിസ് അനിൽ നരേന്ദ്രൻ ,പി അജിത് കുമാർ എന്നിവരുടെ ഡിവിഷൻ ബഞ്ച് ഇടക്കാല ഉത്തരവ് പ്രഖ്യാപിച്ചത് . ഈ ഉത്തരവ് വന്നതിന് ശേഷം ഭക്തർക്ക് ക്ഷേത്ര നടയിൽ നിന്ന് മര്യാദക്ക് ഒരു ഫോട്ടോ എടുക്കാൻ പോലും സെക്യൂരിറ്റി ജീവനക്കാർ അനുവദിച്ചിരുന്നില്ല . വാര്‍ത്താ ചിത്രങ്ങളെടുക്കാന്‍ പോലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന രീതിയിലാണ് സെക്യൂരിറ്റിക്കാർ ഇടപെട്ടിരുന്നത് .ഹൈക്കോടതിയുടെ പേര് പറഞ്ഞാണ് ഇതെല്ലം നടത്തിയിരുന്നത് .

ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ടെമ്പിൾ പൊലീസിന് നൽകിയ പരാതി കോടതിയ്ക്ക് കൈമാറിയിരിയ്ക്കയാണ്. ഹൈക്കോടതി ഉത്തരവ് പ്രകാരം ദേവസ്വത്തിന്റെ പരാതിയിൽ പൊലീസിന് കേസ് എടുക്കാമെന്നിരിക്കെ പരാതി കോടതിക്ക് കൈമാറിയത് ദുരൂഹമാണ്