
വടക്കാഞ്ചേരി ലൈഫ് മിഷൻ, സർക്കാർ ഹിക്കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചു

തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റില്‍ തുടര്‍നിര്‍മ്മാണം കോഴിക്കോട് എന്‍.ഐ.ടിയിലെ സിവില്‍ എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷവും ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിന് അനുസൃതമായും ചെയ്യാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍.
2020 ഓഗസ്റ്റിലാണ് ഫ്‌ളാറ്റിന്റെ നിര്‍മ്മാണം നിലച്ചത്. സർക്കാർ നിർദ്ദേശപ്രകാരം
വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിടത്തിന്റെ രണ്ട് ബ്ലോക്കുകളുടെ
സ്ട്രക്ച്ചറല്‍ സ്റ്റബിലിറ്റി പരിശോധിക്കണമെന്ന് പറഞ്ഞിരുന്നു.

ലൈഫ് മിഷന്‍ ടെക്‌നിക്കല്‍ ടീം 2025 ഫെബ്രുവരി 17ന് സൈറ്റ് സന്ദര്‍ശനത്തിന് ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടിലും സമാനമായ നിരീക്ഷണമാണ് നടത്തിയത്. തുടര്‍ന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം കോഴിക്കോട് എന്‍.ഐ.ടിയിലെ സിവില്‍ എഞ്ചിനിയറിംഗ് വിഭാഗത്തെ പരിശോധനയ്ക്കായി നിയോഗിച്ചത്.
ജൂലൈ 15നാണ് എന്‍.ഐ.ടി റിപ്പോര്‍ട്ട് ലൈഫ് മിഷന്‍ സി.ഇ.ഒയ്ക്ക് കൈമാറിയത്. ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മ്മാണം സർക്കാർ ഏറ്റെടുത്ത്
പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കോടതിയില്‍ അനിൽ അക്കര 2021ൽ നല്‍കിയ ഹര്‍ജിയിലാണ്
ഇപ്പോൾ സര്‍ക്കാരിന്റെ സത്യവാങ്മൂലം
