
അഗ്നി 5ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയകരമായി.

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകര്‍ന്ന് അഗ്നി 5 ബാലിസ്റ്റിക് മിസൈലുകള്‍. മധ്യദൂര പരിധിയില്‍ പ്രയോഗിക്കാവുന്ന ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒഡിഷയിലെ ചാന്ദിപ്പൂരിലായിരുന്നു പരീക്ഷണം. 5000 കിലോ മീറ്ററാണ് മിസൈലിന്റെ ദുരപരിധി

“സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡിന്റെ കീഴിലായിരുന്നു മിസൈല്‍ പരീക്ഷണം. അഗ്നി 5 ന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമായിരുന്നു എന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 7,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-5 ന്റെ ഒരു വകഭേദമാണ് പരീക്ഷണം പൂര്‍ത്തിയാക്കിയത്.
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിആര്‍ഡിഒ ആണ് മിസൈല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.”
