Post Header (woking) vadesheri

നഗരസഭയിലെ നിർമാണ പ്രവർത്തനങ്ങളിൽ വൻ അഴിമതി : യു ഡി എഫ്

Above Post Pazhidam (working)

ഗുരുവായൂർ  : നഗരസഭയുടെ പല നിർമ്മാണ പ്രവർത്തനങ്ങളിലും വലിയ അഴിമതിയാണ് നടക്കുന്നത് യു ഡി എഫ് ആരോപിച്ചു.
ബസ്സ്റ്റാൻഡ് നിർമ്മാണാവശ്യത്തിന് വിവിധ കേന്ദ്രങ്ങളിൽ നിന്നും പലിശ രഹിത വായ്പ്പ കിട്ടാനുള്ള സാഹചര്യങ്ങൾ ഉണ്ടായിട്ടു പോലും നഗരസഭയുടെ ആധാരം പണയപ്പെടുത്തി വലിയ രീതിയിലുള്ള പലിശക്കു ലോണെടുത്താണ് പണം കരാർ ഏജൻസിയായ ഊരാളുങ്കലിന് കൊടുക്കുന്നത്.

Ambiswami restaurant

മാത്രമല്ല ഊരാളുങ്കൽ ഏറ്റെടുത്തു നടത്തുന്ന പ്രവൃത്തികളിലൊക്കെ യാതൊരു മാനദണ്ഡവുമില്ലാതെ പല ഘട്ടങ്ങളിലായി വലിയ തുക വർദ്ധിപ്പിച്ചു കൊടുക്കുക ചെയ്യുന്നതും വലിയ ആശങ്കയുള്ളതാണ്,
ദീർഘകാല തിരിച്ചടവു സമയമനുവദിക്കുന്നതും, പലിശയില്ലാത്തതുമായ ഫണ്ട് ലഭിക്കാൻ അവസരമുണ്ടായിട്ടും ഊരാളുങ്കൽ ഏജൻസിയെ മാത്രം സന്തോഷിപ്പിക്കുന്ന ഇത്തരം നടപടികളിലൂടെ ഗുരുവായൂർ ജനതയെയും , നഗരസഭയേയും വലിയ കടക്കെണിയിലേക്കാണ് ഭരണാധികാരികൾ കൊണ്ടെത്തിക്കുന്നത് എന്നത് വലിയ പ്രതിഷേധാർഹമാണ്,

നഗരസഭയുടെ ആസ്തികൾ തന്നെ ജപ്തി നടപടികൾക്ക് തഹൽസിദാർ നോട്ടീസ് നൽകിയിട്ടുള്ള സാഹചര്യത്തിൽ
ഊരാളുങ്കലുമായി ഇത്തരത്തിൽ അവിശുദ്ധ ബന്ധം വച്ചു പുലർത്തുന്നതു തന്നെ വലിയ അഴിമതിയുടെ കാര്യത്തിലാണെന്ന കാര്യത്തിൽ സംശയമില്ലെന്ന്  യു ഡി എഫ് ആരോപിച്ചു

Second Paragraph  Rugmini (working)