Header 1 vadesheri (working)

മണത്തലയിൽ നടപാത വേണം എം.എസ്.എസ്

Above Post Pazhidam (working)

ചാവക്കാട് : ദേശീയ പാതയിൽ മണത്തലയിൽ നടപാത നിർമിക്കണമെന്ന് എം.എസ്. എസ് ചാവക്കാട് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
മണത്തല ഗവ : ഹയർ സെക്കൻ്ററി സ്കൂൾ, മണത്തല ജുമാ മസ്ജിദ്, ഇലക്ട്രിസിറ്റി ഓഫീസ് എന്നീ പ്രധാനപ്പെട്ട സ്ഥാപനങ്ങൾ നിലകൊള്ളുന്ന മണത്തലയിൽ നടപാതയില്ലാതെ ദേശീയ പാത പണിപൂർത്തിയാക്കിയാൽ അത് ജനങ്ങൾക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുക. അതിനാൽ ഇക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും,ജനപ്രതിനിധികളുടെയും അടിയന്തിര ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടാകണമെന്നും പ്രമേയം അഭ്യർത്ഥിച്ചു.

First Paragraph Rugmini Regency (working)


പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈ: പ്രസിഡണ്ട് ടി.എസ്. നിസാമുദ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി എം.പി. ബഷീർ, പി.എ. നസീർ, അസീസ് നാലകത്ത്, ഹാരീസ് കെ മുഹമ്മദ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി
നൗഷാദ് തെക്കുംപുറം [പ്രസിഡണ്ട്]
അബ്ദുറഹിമാൻ കുഞ്ഞി, എം.എ.മൊയ്തീൻഷാ[വൈ: പ്രസിഡണ്ടുമാർ]
എ.വി. മുഹമ്മദ് അഷ്റഫ്[ ജന:സെക്രട്ടറി]
പി.കെ.ഫസലുദ്ദീൻ, ടി.വി. അഷ്റഫ് [ ജോ:സെക്രട്ടറിമാർ]
പി.കെ. സൈതാലി ക്കുട്ടി [ ട്രഷറർ]
എന്നിവരെ യോഗം തെരഞ്ഞെടുത്തു.
ജില്ല ട്രഷറർ പി. എ. നസീർ റിട്ടേണിംഗ് ഓഫീസറായി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.