

ഗുരുവായൂർ : സ്വച്ച് സർവ്വേ ക്ഷൻ 2024
ദേശീയ ശുചിത്വ റാങ്കിങില്‍ തിളക്കമാര്‍ന്ന നേട്ടം കൈവരിക്കുന്നതിന് പരിശ്രമിച്ചവരെ ഗുരുവായൂർ നഗരസഭ ആദരിച്ചു.

നഗരസഭ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെൻ്ററിൽ നടന്ന സ്നേഹാദര സംഗമം നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ-ശുചികരണ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, സാക്ഷരതാ പേരക്മാർ,ആശാവർക്കർമാർ, അംഗനവാടി ജീവനക്കാർ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർക്ക് അനുമോദന പത്രം നൽകി ആദരിച്ചു.
എം.ബി ബി എസിന് അഡ്മിഷൻ ലഭിച്ച ശുചീകരവിഭാഗംതൊഴിലാളി സുനിതയുടെ മകൾ അപർണയെ മെമൻ്റോ നൽകി അനുമോദിച്ചു.

ജോലിക്കിടയിൽ റോഡിൽ നിന്നും ലഭിച്ച പണമടങ്ങിയ ബാഗ് അധികൃതരെ ഏൽപ്പിച്ച നഗരസഭ സാനിറ്റേഷൻ വർക്കർ സിന്ദു ജയനെ പൊന്നാട അണിയിച്ച് ആദരിച്ചു.
വൈസ് ചെയർമാൻ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം കാര്യസമിതി അദ്ധ്യക്ഷൻമാരായ എ.എം ഷെഫീർ, എ.എസ് മനോജ്,ഷൈലജ സുധൻ എന്നിവർ സംസാരിച്ചു.
നഗരസഭ സെക്രട്ടറി എച് അഭിലാഷ് കുമാർ സ്വാഗതവും,ക്ലീൻ സിറ്റി മാനേജർ അശോക് കുമാർ നന്ദിയും പറഞ്ഞു.