
വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷികം

ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഗുരുവായൂർ യൂണിറ്റ് മൂന്നാം വാർഷിക പൊതുയോഗം ജില്ല പ്രസിഡന്റ് കെ വി അബ്ദുൽ ഹമീദ് ഉത് ഘാടനം ചെയ്തു. ഭദ്രം, ഭദ്രം +സുരക്ഷാ പദ്ധതികളുടെ മരണാനന്തര സഹായം 15 ലക്ഷം രൂപ ധനസഹായവും യോഗത്തിൽ വെച്ച് ആശ്രീതർക്ക് നൽകി യൂണിറ്റ് പ്രസിഡന്റ് സി.ടി. ഡെന്നീസ് അദ്ധ്യക്ഷത വഹിച്ചു.

യൂണിറ്റ് ജനറൽ സെക്രട്ടറി പുതൂർ രമേഷ് കുമാർ സ്വാഗതമാശംസിച്ചു.സെക്രട്ടറി എൻ. രാജൻ റിപ്പോർട്ടും, ട്രഷറർ ടി.കെ.ജേക്കബ്ബ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഫുഡ് & ടെക്‌നോളജി വിഭാഗത്തിൽ യൂണിവേഴ്സിറ്റി ഫസ്റ്റ് റാങ്ക് നേടിയ ഹർഷ വിനോദിന് ആദരവ് നല്കി
നിയോജകമണ്ഡലം കൺവീനർ ജോജി തോമസ്,കെ.കെ സേതുമാധവൻ, വനിതാവിംഗ് ചെയർ പേഴ്സൻ രാജശ്രീ കെ.കെ, യൂത്ത് വിംഗ് ചെയർ പേഴ്സൻ ജെഫിൻ ജോണി, യൂണിറ്റ് രക്ഷാധികാരി പി. ഐ.ആന്റോ, യൂത്ത് വിംഗ് പ്രസിഡന്റ് കെ.രമേഷ്, വനിതാ വിംഗ്പ്രസിഡന്റ് വിജയലക്ഷ്മി,സെക്രട്ടറി വത്സൻ എ.കെ. എന്നിവർ സംസാരിച്ചു
