
ഗുരുവായൂരിൽ ഭണ്ഡാര വരവ് 4.59 കോടി

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവായി 4,59,66,000 രൂപ ലഭിച്ചു. കനറാ ബാങ്ക് ശാഖക്കായിരുന്നു എണ്ണല്‍ ചുമതല.

ഭണ്ഡാരത്തിന് പുറമെ കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 3,86,416 രൂപയും കിഴക്കേ നട പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ ഭണ്ഡാരം വഴി 11,450രൂപയും, പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 1,51,758രൂപയും ഇന്ത്യന്‍ ബാങ്ക് ഇ ഭണ്ഡാരം വഴി 52,709 രൂപയും ഐ.സി.ഐ.സി.ഐ ഇ ഭണ്ഡാരം വഴി 1,33,153 രൂപയും ലഭിച്ചു
പിന്‍വലിച്ച രണ്ടായിരം രൂപയുടെ 31ഉം ആയിരം രൂപയുടെ മൂന്നും അഞ്ഞൂറിന്റെ 71 ഉം കറന്‍സി ലഭിച്ചു.

ഭണ്ഡാരത്തിൽ വരുന്ന സ്വർണ്ണവും, വെള്ളിയും പരിശോധിച്ച് മൂല്യം സാക്ഷ്യ പെടുത്തുന്ന ആൾ അസുഖ ബാധിതനായി ചികിത്സയിൽ ആയതിനാൽ ഇത്തവണ സ്വർണത്തിന്റെയും വെള്ളിയുടെയും മൂല്യ നിർണയം നടത്താൻ കഴിഞ്ഞിട്ടില്ല