Header 1 vadesheri (working)

കുടി വെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു, അധികൃതർ ഉറക്കത്തിൽ

Above Post Pazhidam (working)

ഗുരുവായൂർ : പടിഞ്ഞാറെ നടയിൽ ക്ഷേത്രത്തിന് തൊട്ടുള്ളപ്രധാന നടപ്പുരയുടെ ആരംഭത്തിലും , പരിസരറോഡിന്റെ ഭാഗങ്ങളിലും കുടി വെള്ള പൈപ്പുകൾ പൊട്ടി  റോഡിൽ വെള്ളം കെട്ടി നിൽക്കുകയാണ്. ഇതിനാൽ റോഡുകളിൽ മുഴുവൻ കുഴികൾ രൂപപ്പെട്ട് ചെളി വെള്ളമായി കെട്ടി കിടക്കുകയുമാണ്. ക്ഷേത്രത്തിലേക്ക് പോകുന്നവർ ഈ ചളി വെള്ളം ചവിട്ടി പോകേണ്ട ഗതികേടിലുമാണ്.

First Paragraph Rugmini Regency (working)

മഴ പെയ്യുമ്പോൾ പടിഞ്ഞാറെ നടപ്പുര മുഴുവൻ വെള്ളം നിറഞ്ഞ് വ്യാപാര സ്ഥലങ്ങൾ കൂടി വെള്ളത്തിലാക്കുകയുമാണ്. വെള്ളം ഒഴുകി പോകുന്ന ഈ ഗണേഷ്‌ സെന്ററിൽ റോഡ് കുണ്ടും , കഴിയുമായി വാഹനങ്ങൾ അകപ്പെടുകയും, കാൽ നട പോലും ദുഷ്ക്കരമാക്കുകയുമാണ്. മാസങ്ങളായി ഈ സ്ഥിതി കണ്ടിലെന്നു നടിക്കുന്ന അധികാരികൾ ഇക്കാര്യത്തിൽ എത്രയും വേഗം ഇടപ്പെട്ട് പരിഹാരം കാണമെന്ന് ഗുരുവായുർമണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു. ഇനിയും ഈ സ്ഥിതി തുടർന്നാൽ സമര പരിപാടികൾ ആരംഭിയ്ക്കുമെന്നും ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ , കൗൺസിലർസി.എസ് സൂരജ് , മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ , നേതാക്കളായ ബാലൻ വാറണാട്ട്, വി.എസ് നവനീത്, ശശികുമാർ പട്ടത്താക്കിൽ, വ വി.ഷാജൻ എന്നിവർ അറിയിച്ചു.