
കേരള കോൺഗ്രസ് നേതൃത്വ സംഗമം.

ചാവക്കാട്. കേരള കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം നേതൃത്വ സംഗമം ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവച്ചു ശശി പഞ്ചവടിയുടേയും, ചന്ദ്രൻ തീയ്യത്തിന്റെയും നേതൃത്വത്തിൽ കേരള കോൺഗ്രസിൽ എത്തിയ അമ്പതോളം പ്രവർത്തകർക്ക് മെമ്പർഷിപ്പുകൾ അദ്ദേഹം വിതരണം ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വാർഡ്, മണ്ഡലം തല കുടുംബ സംഗമങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു.

കേരള കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡണ്ട് തോമസ് ചിറമൽ അധ്യക്ഷത വഹിച്ചു കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ജില്ലാ ജനറൽ സെക്രട്ടറി ഇ .ജെ ജോസ്, കേരള കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സി. ടീ. പോൾ ,ചാവക്കാട് മുൻസിപ്പൽ കൗൺസിലറും കേരള വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ടുമായ വി. ജെ .ജോയ്സ് ടീച്ചർ, കുര്യൻ പനക്കൽ, എം. ദിലീപ് മാസ്റ്റർ, ആർ. എഛ്. അബ്ദുൾ സലീം,ഇ. ജെ. ജോർജ്, ആർ.പി.മുജീബ്
ബിജു കോട്ടപ്പടി, ചന്ദ്രൻ ഈയത്ത്, എം.കെ കുര്യാക്കോസ്, ഇ. ഏൽ. തോമസ്, വർഗീസ് ചെമ്മണ്ണൂർ,ബിജു ചീരൻ, സി. കെ. പോൾ എന്നിവർ പ്രസംഗിച്ചു.
ചർച്ചകൾക്ക് സി. ഒ. സെബാസ്റ്റ്യൻ,
സി ആർ.വർഗീസ്, ബാബു എം.വി കോട്ടപ്പടി, ബിജു കോട്ടപ്പടി, ബെൻഹർ ആന്റണി
തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി
