
ബസിൽ നിന്നും തെറിച്ചു വീണ് വയോധിക മരിച്ചു

പാവറട്ടി: പെരുവല്ലൂർ പൂച്ചകുന്ന് വളവിൽ ബസിൽ നിന്നും തെറിച്ചു വീണ് വായോധിക മരിച്ചു. പൂവ്വത്തൂർ മാർക്കറ്റിനുസമീപം താമസിക്കുന്ന പെരിങ്ങാട് ശ്രീധരൻ ഭാര്യ നളിനി
(74 ) ആണ് മരിച്ചത്. , ഉടനെ പറപ്പൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ചൊവ്വല്ലൂർപ്പടിയിലുള്ള സുദൃഡം എന്ന ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ഏജന്റാണ്. പൂച്ചക

പൂച്ച കുന്ന് ഭാഗത്ത് നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ജോണീസ് ബസ്സിൽ കയറി ഡ്രൈവർ സീറ്റിന് പുറകിൽ നിന്നിരുന്ന നളിനി പുറകിൽ സീറ്റ് ഒഴിവ് കണ്ട് പുറകിലേക്ക് പോകുന്ന സമയത്ത് ബാലൻസ് തെറ്റി മുൻവശത്തെ ഡോറിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു