Header 1 vadesheri (working)

വോട്ട് കൊള്ളക്കെതിരെ കോൺഗ്രസിന്റെ പ്രതിഷേധ ജ്വാല

Above Post Pazhidam (working)

ചാവക്കാട് : മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി ജെ പി തിരെഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ട് കൊള്ള യ്ക്ക് എതിരെ   മണത്തല മേഖല കോൺഗ്രസ്  കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ജ്വാല മണത്തല മുല്ലത്തറ ജംഗ്ഷനിൽ പ്രതി ഷേധ ജ്വാല നടത്തി .

First Paragraph Rugmini Regency (working)

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവും ഇന്ത്യയുടെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന് ഐക്യധാർഡ്യം പ്രഖ്യാപിച്ചും, ബിജെപിയോട് ചേർന്ന് തെരെഞ്ഞുടുപ്പ് കമ്മീഷൻ വോട്ട് കൊള്ള നടത്തി ജനാധിപത്യം കശാപ്പ് ചെയ്തു ഭരിക്കുന്നതിനെതിരെ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധ ജ്വാല . ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു . ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ വി സത്താർ ഉദ്ഘാടനം ചെയ്തു . പെൻഷനേഴ്സ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി പി കൃഷ്ണൻ , ഐ എൻ ട

ി യു സി മണ്ഡലം പ്രസിഡന്റ് പി ടി ഷൗകത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിഹാബ് മണത്തല, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൾ സലാം കൊപ്പറ , കൗൺസിലർ പി കെ കബീർ , മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ , മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിമാർ റുക്കിയ ഷൗക്കത്ത്, ഷാഹിജ മുസ്തഫ , യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി എ ആർ മിഥുൻ എന്നിവർ സംസാരിച്ചു . ഇസഹാഹ് മണത്തല , സക്കീർ ഹുസൈൻ ചന്ദനപറമ്പിൽ , സന്തോഷ് കെ എൻ , റൗഫ് ബ്ലാങ്ങാട് , താഹിറ റഫീക് എന്നിവർ നേതൃത്വം വഹിച്ചു

Second Paragraph  Amabdi Hadicrafts (working)