
വാതക ശ്മശാനം സന്ദർശിച്ചു

ചാവക്കാട് : വാതക ശ്മശാനത്തിൽ കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കിഫ്ബിയുടെ റിസോഴ്സ് പേഴ്സൺ ഷാജഹാൻ കെ., റാം ബയോളജിക്കൽ പ്രതിനിധി അഖിൽ ചന്ദ്രൻ, ഇംപാക്ട് കേരളയുടെ പ്രതിനിധി എന്നിവർ സ്ഥലം സന്ദർശിച്ചു.

നഗരസഭ ചെയർപേഴ്സൺ . ഷീജ പ്രശാന്ത്, സ്ഥിരം സമിതി അധ്യക്ഷൻ മരായ . ബുഷറ ലത്തീഫ്, അഡ്വ. മുഹമ്മദ് അൻവർ എ.വി, പ്രസന്ന രണദിവ നഗരസഭാ സെക്രട്ടറി എം.എസ്. ആകാശ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ . റിഷ്മ പി.പി. എന്നിവരും സന്ദർശക സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
പുതിയ യൂണിറ്റ് ആരംഭിക്കുന്നതു വഴി ഒരേസമയം ഒന്നിലധികം മൃതശരീരങ്ങൾ സംസ്കരിക്കുന്നതിനും അതുവഴി മെച്ചപ്പെട്ട സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുമാണ് നഗരസഭ 2.5 കോടി രൂപയുടെ ഡി പി ആർ തയ്യാറാക്കി ഇംപാക്ട് കേരള മുഖേന കിഫ്ബിക്ക് സമർപ്പിച്ചിട്ടുള്ളത്
