Post Header (woking) vadesheri

വിദ്യാർത്ഥിനിയോട് അപമാര്യാദയായിപെരുമാറി, കണ്ടക്ടർ അറസ്റ്റിൽ.

Above Post Pazhidam (working)

തൃശൂര്‍: ബസ്സില്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടര്‍ അറസ്റ്റില്‍. എസ്എന്‍ പുരം പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്വദേശി കൊട്ടേക്കാട് വീട്ടില്‍ അനീഷ് എന്നയാളെയാണ് തൃശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കോളജില്‍ പോകുന്നതിനായി നാട്ടിക ഫിഷറീസ് സ്‌കൂളിന് സമീപത്തുള്ള ബസ് സ്റ്റോപ്പില്‍ നിന്ന് തൃപ്രയാര്‍ അഴീക്കോട് റൂട്ടില്‍ ഓടുന്ന ബസ്സില്‍ മുന്‍വശത്തെ ഡോറിലൂടെ കയറുമ്പോള്‍ കണ്ടക്ടര്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം.”

Ambiswami restaurant

“സംഭവത്തില്‍ ഉള്‍പ്പെട്ട ബസ് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അനീഷ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം ചെയ്ത ഒരു കേസിലും, ലഹളയുണ്ടാക്കാന്‍ ശ്രമിച്ച ഒരു കേസിലും, മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.