Post Header (woking) vadesheri

വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം, യുവാവ് അറസ്റ്റിൽ.

Above Post Pazhidam (working)

കൊല്ലം : പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. പത്തനാപുരം കുണ്ടയം കാരംമൂട് സ്വദേശി സൽദാൻ (25) ആണ് അറസ്റ്റിലായത്. ഡെന്റൽ ക്ലിനിക്കിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി കയറ്റിയ ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഡോക്ടർ ഇയാളിൽ നിന്ന് ഓടിരക്ഷപ്പെട്ട് നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു.

Ambiswami restaurant

ക്ലിനിക്കിൽ ആരുമില്ലാതിരുന്ന സമയത്താണ് ചികിത്സയ്ക്കെന്ന വ്യാജേന സൽദാൻ ഇവിടെ എത്തിയത്. രോഗവിവരം സംസാരിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് വനിതാ ഡോക്ടറെ കടന്നുപിടിച്ച ശേഷം വായിൽ തുണി തിരുകി കയറ്റി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കുതറി മാറി രക്ഷപ്പെട്ട ഡോക്ടർ നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. ഇതോടെ സൽദാൻ ഓടിരക്ഷപ്പെട്ടു,​ സിസി ടിവിയിലെ ആക്രമണ ദൃശ്യങ്ങൾ നിരീക്ഷിച്ച ശേഷമാണ് പൊലീസ് ഇയാളെ പിടികൂടിയത്