Header 1 vadesheri (working)

ഗുരുവായൂരിൽ രാമായണ പ്രഭാഷണ പരമ്പര തുടങ്ങി

Above Post Pazhidam (working)

ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ രാമായണ വൈവിദ്ധ്യങ്ങളിലൂടെയുള്ള സഞ്ചാരവുമായി രാമായണ മാസപ്രഭാഷണ പരമ്പര തുടങ്ങി. രാത്രി ഏഴു മണിക്ക് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ആദ്യ പ്രഭാഷണം നിർവ്വഹിച്ച് പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു. ക്രൗഞ്ചപക്ഷികളിലൊന്നിൻ്റെ മരണവും അവരുടെ കഥയിലൂടെ രാമൻ്റെയും സീതയുടെയും കഥയാണ് രാമായണം പ്രതിപാദിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
.കേരളത്തിൽ മാത്രമാണ് കർക്കടക മാസം രാമായണ പാരായണത്തിനുള്ള മാസമായി ആചരിക്കുന്നത്.

First Paragraph Rugmini Regency (working)

രാമകഥയുടെ പ്രചാരണത്തിനും പ്രശസ്തിക്കും പിന്നിൽമനുഷ്യൻ നേരിടുന്ന എല്ലാ ആകുലതകളുടെയും പ്രയാസങ്ങളുടെയും അതിജീവനമുണ്ട്. ഈശ്വര അവതാരമായ രാമന് പോലും എത്രയോ ദു:ഖങ്ങളും ദുരിതങ്ങളും ജീവിതത്തിൽ നേരിടേണ്ടി വരുന്നു. അപ്പോൾ കേവലം മനുഷ്യനായ, നമ്മൾ എത്രയോ ഭാഗ്യവൻമാരാണ്.ഇങ്ങനെ രാമകഥാ ശ്രവണ ത്തിലുടെ നമ്മുടെ മനസിൽ ആശ്വാസത്തിൻ്റെ നെയ്തിരി തെളിയിക്കുക എന്ന ഉദ്യമവും രാമായണ കഥയ്ക്കുണ്ട്.ബൗദ്ധ, ജൈന സാഹിത്യ കൃതികളിലും രാമായണം പ്രചരിച്ചു.

രാമായണത്തിൻ്റെ സ്വാധീനമുള്ള രചനകൾ ഇപ്പോഴും നടക്കുന്നു. വിദേശ നാടുകളിലും രാമായണമുണ്ട്.ഇൻഡോനേഷ്യ, കമ്പോഡിയ, ലാവോസിയ, തായ്ലൻഡ്,ഫിലീപ്പീൻസ്, ചൈന,ശ്രീലങ്ക എന്നീ രാജ്യങ്ങളിലും അവരുടേതായ രാമായണമുണ്ട്.രാമനെ കൂടാതെ രാവണൻ ,ഹനുമാൻ, സീത എന്നിവരാണ് ചില രാമായണങ്ങളിൽ പ്രധാന കഥാപാത്രം.
ലോകത്തിൽ പർവ്വതങ്ങളും സമുദ്രങ്ങളും നിലനിൽക്കുന്ന കാലത്തോളം രാമായണം നിലനിൽക്കുമെന്നും ഡോ.വി കെ.വിജയൻ അഭിപ്രായപ്പെട്ടു.

Second Paragraph  Amabdi Hadicrafts (working)

ആഗസ്റ്റ് 16 വരെ എല്ലാ ദിവസവും രാത്രി ഏഴു മണി മുതൽ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ രാമായണ പ്രഭാഷണം ഉണ്ടാകും.