Post Header (woking) vadesheri

ചുമർചിത്ര പഠന കേന്ദ്രത്തിൽചിത്രകല സെമിനാർ

Above Post Pazhidam (working)

ഗുരുവായൂർ  : ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൽ ഫോക് ലോർ ഫെലോസ് ഓഫ് മലബാർ ട്രസ്റ്റിന്റെ സഹകരണത്തോടെ പ്രശസ്ത സാഹിത്യകാരനും നാടക പ്രവർത്തകനും കലാ നിരുപകനുമായിരുന്ന ഡോ. ടി. പി. സുകുമാരന്റെ 29 -മത് ചരമ വാർഷിക അനുസ്മരണവും ചിത്രകല സെമിനാറും തത്സമയ ചിത്രം വരയും ചുമർ ചിത്ര പഠനകേന്ദ്രo ചിത്രശാലയിൽ നടന്നു .

Poonthanam
Rugmani 700-200

ഗുരുവായൂർ ദേവസ്വo ചെയർമാൻ ഡോ. വി. കെ. വിജയൻ ചടങ്ങ് ഉത്ഘാടനം ചെയ്തു. മലയാളം സർവകലാശാല റെജിസ്ട്രാർ ഡോ. കെ. എം. ഭരതൻ അദ്യക്ഷത വഹിച്ചു. കലാ നിരൂപകൻ ഡോ. എ. ടി. മോഹൻരാജ് അനുസ്മരണപ്രഭാഷണം നടത്തി. .പ്രശസ്ത ചിത്രകാരൻ മദനൻ തന്റെ ചിത്രകല അനുഭവം പങ്കുവെച്ച് തെയ്യം, പടയണി, ശ്രീകൃഷ്ണൻ എന്നീ ചിത്രങ്ങൾ തത്സമയം വരച്ചു.

Vasudev Inn

ഉച്ചക്ക് രണ്ടിന് നടന്ന ചിത്രകല സെമിനാറിൽ കലാ നിരൂപക ഡോ. കവിത ബാലകൃഷ്ണൻ “ചുമർ ചിത്രങ്ങളിലെ സാമൂഹിക വിഷയം”എന്ന വിഷയവും കലാ നിരൂപകൻ ഡോ. സുധീഷ് കോട്ടേമ്പ്രം കലയും കലചരിത്ര വിജ്ഞനീയവും എന്ന വിഷയവും അവതരിപ്പിച്ചു സംസാരിച്ചു.