

ഗുരുവായൂർ :അന്താരാഷ്ട്ര എം എസ് എം ഇ ദിനാചരണത്തോട് അനുബന്ധിച്ച് ചാവക്കാട് താലൂക്ക് വ്യവസായ ഓഫീസിൻറെയും – ഇഡി ക്ലബ്, എ സി കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഐ സി എ തൊഴിയൂരിൻറെയും ആഭിമുഖ്യത്തിൽ സംവാദ സദസ്സ് സംഘടിപ്പിച്ചു.

സംരംഭക പാതയിൽ വെന്നിക്കൊടി പാറിച്ച, സംരംഭകരുമായി വിദ്യാർത്ഥികൾ സംവദിച്ചു.
കോളേജ്, പ്രിൻസിപ്പൽ ഫ്രൊഫസർ ഡി ജയപ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. ചാവക്കാട് ഉപജില്ലാ വ്യവസായ ഓഫീസർ ജിനി പി ജി അധ്യക്ഷയായി .
വിജയം കൈവരിച്ച സംരംഭകരായ . ടീന ജസ്റ്റിൻ , സജീഷ് വി ബാലൻ എന്നിവർ വിദ്യാർത്ഥികളുമായി സംരംഭകത്വ മേഖലയിലെ അനുഭവങ്ങൾ പങ്കുവെച്ചു. മുല്ലശ്ശേരി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ വിസിബിന്നി മോൻ സ്വാഗതവും . ഇ.ഡി. ക്ലബ്ബ് കോഡിനേറ്റർ ധന്യ എം. നന്ദിയും പറഞ്ഞു.
