Post Header (woking) vadesheri

ദുബായിൽ ഇന്റർനാഷണൽ യോഗ ദിനം ആഘോഷിച്ചു.

Above Post Pazhidam (working)

ദുബൈ : ദുബായ് ഫ്രണ്ട് ഓഫ് യോഗ യുടെ ആഭിമുഖ്യത്തിൽ 11 ആമത് ഇന്റർനാഷണൽ യോഗ ദിനം  ഖലീജ് ടൈംസ് ബിസിനസ് എഡിറ്റർ ഡോ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ഉൽഘടനം ചെയ്തു. ആഗോള യോഗാചാര്യൻ ഡോ.മാധവൻ ഗുരുജിയുടെ നേതൃത്വത്തിൽ ദുബായ് ദെയ്റ യിൽ കഴിഞ്ഞ 35 വർഷമായി പല കോണുകളിൽ നിന്നുള്ള ജനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവന്നുകൊണ്ട് നടത്തുന്ന നിസ്വാർത്ഥ സേവനത്തിനു അദ്ദേഹത്തെ  ആദരിച്ചു

Ambiswami restaurant

സാംസ്കാരികരംഗത്തെ പ്രമുഖരും, വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള നൂറിൽപ്പരം യോഗികളും ചടങ്ങിൽ പങ്കെടുത്തു.
യോഗാ പരിശീലനത്തിലെ സീനിയർ അംഗങ്ങളായ ഫിലിപ് കുട്ടി, ശിവ, മൂർത്തി, മുഖേഷ്, വിജയൻ, ചന്ദ്രപ്രകാശ് എന്നിവർ സംസാരിച്ചു. വരലക്ഷ്മിയുടെ നേതൃത്വത്തിൽ യോഗ ഡാൻസ് അരങ്ങേറി.  അവതാരകൻ  യാസിർ, പവിത്രൻ, അൻസാർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി , . ശശി കുമാർ സ്വാഗതവും, ചന്ദ്രമോഹൻ നന്ദിയും പറഞ്ഞു.

Second Paragraph  Rugmini (working)