Post Header (woking) vadesheri

വൈദിക സാംസ്കാരിക പ0ന കേന്ദ്രത്തിൽ പ്രവേശനോത്സവം നാളെ

Above Post Pazhidam (working)

ഗുരുവായൂർ  : ഗുരുവായൂർ ദേവസ്വം ആരംഭിച്ചിട്ടുള്ള വൈദിക സാംസ്കാരിക പഠന കേന്ദ്രത്തി’ലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ജൂൺ 28 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. വേദപണ്ഡിതൻ ഡോ.നാറാസ് രവീന്ദ്രൻ നമ്പൂതിരി വിശിഷ്ടാതിഥിയാകും.

Ambiswami restaurant

ദേവസ്വം ഭരണസമിതി അംഗം .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് അധ്യക്ഷനാകുന്ന ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ .പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ശ്രീ.സി.മനോജ്, ശ്രീ.കെ.പി.വിശ്വനാഥൻ, ശ്രീ.മനോജ് ബി നായർ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ശ്രീ. ഒ.ബി. അരുൺകുമാർ എന്നിവർ സന്നിഹിതരാകും.