Post Header (woking) vadesheri

വീട്ടിക്കിഴി ഗോപാലകൃഷ്ണന്‍ മാധ്യമ പുരസ്‌കാരം റാഫി വലിയകത്തിന്

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂരിന്റെ പ്രഥമ വൈസ് ചെയര്‍മാനും സാമൂഹ്യ രംഗത്തും സാംസ്‌ക്കാരിക രംഗത്തും മാധ്യമ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ ഇരുപത്തിഒന്നാം ചരമ വാര്‍ഷികം വിവിധ പരിപാടികളോടെ ജൂണ്‍ 27 വൈകീട്ട് 4.30 ന് ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് ഹാളില്‍ ആചരിക്കും. വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ നാമധേയത്തില്‍ വര്‍ഷം തോറും നല്‍കുന്ന മാധ്യമ പുരസ്‌ക്കാരം ചന്ദ്രിക ചാവക്കാട് ലേഖകന്‍ റാഫി വലിയകത്തിന് നല്‍കും.

Ambiswami restaurant

പൊതു പ്രവര്‍ത്തകന്നുള്ള പാലിയത്ത് ചിന്നപ്പന്‍ സ്മാരക പുരസ്‌കാരം നായര്‍ സമാജം ജനറല്‍ സെക്രട്ടറി വി അച്ചുത കുറുപ്പിന് നല്‍കും. സഹകാരിക്കുള്ള എ.പി മുഹമ്മദുണ്ണി സ്മാരക പുരസ്‌ക്കാരത്തിന് മറ്റം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടറായ എം.കെ അപ്പുവാണ് അര്‍ഹനായിരിക്കുന്നത്. ഗുരുവായൂര്‍ നഗര മേഖലയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളം ചടങ്ങില്‍ അനുമോദിക്കും.

Second Paragraph  Rugmini (working)

മുന്‍ നിയമസഭാ സ്പീക്കര്‍ അഡ്വ തേറമ്പില്‍ രാമകൃഷ്ണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുന്‍ എം.എല്‍.എ ടി വി ചന്ദ്രമോഹന്‍ മുഖ്യഅനുസ്മരണ പ്രഭാഷണം നടത്തും. നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ് ചികില്‍സാ സഹായം വിതരണം ചെയ്യും. നഗരസഭ പ്രതിപക്ഷ നേതാവ് കെ. പി ഉദയന്‍, ചാവക്കാട് ഫര്‍ക്ക സഹകരണ റൂറല്‍ ബാങ്ക് പ്രസിഡണ്ട് സി എ ഗോപപ്രതാപന്‍, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആര്‍ മണികണ്ഠന്‍, പ്രസ്സ് ക്ലബ് പ്രസിഡണ്ട് ആര്‍ ജയകുമാര്‍, പ്രസ്സ് ഫോറം പ്രസിഡണ്ട് ലിജിത്ത് തരകന്‍ എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തും