Post Header (woking) vadesheri

മത്സ്യ തൊഴിലാളികളുടെ കുട്ടികൾക്കുള്ള അവാർഡ് വിതരണം.

Above Post Pazhidam (working)

ചാവക്കാട് : കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ മത്സ്യ തൊഴിലാളികളുടെയും കുട്ടികൾക്കുള്ള വിദ്യാഭ്യാസ- കായിക പ്രോത്സാഹന അവാർഡ് വിതരണം സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.കെ. മുബാറക്ക് അധ്യക്ഷത വഹിച്ചു.

Ambiswami restaurant


വാടാനപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ വി.ജി. സുനിൽകുമാർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. മത്സ്യ ബോർഡ് ജോയിന്റ് കമ്മീഷണർ ഒ.രേണുക ദേവി റിപ്പോർട്ട് അവതരിപ്പിച്ചു.ചടങ്ങിൽ ഇൻഷുറൻസ് ധനസഹായ വിതരണവും ഉണ്ടായി.
മത്സ്യ ബോർഡ് മെമ്പർ സക്കീർ അലങ്കാരത്ത് , ഡോ. ശിവപ്രസാദ്,കെ.എം. അലി, സുരേന്ദ്രൻ മരക്കാർ, കെ.പി.സതീശൻ, കെ. വി.ശ്രീനിവാസൻ, എം.കെ.ഷംസുദ്ദീൻ, മോഹൻദാസ്, നസീർ, വി.എ. ജ്യോതിഷ്, രേഷ്മ തുടങ്ങിയവർ സംസാരിച്ചു. മത്സ്യ ബോർഡ് മെമ്പർ കെ.കെ. രമേശൻ സ്വാഗതവും മത്സ്യ ബോർഡ് റീജിയണൽ എക്സിക്യൂട്ടീവ് എസ്. ജയശ്രീ നന്ദിയും പറഞ്ഞു.


മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് പദ്ധതികളെക്കുറിച്ച്
ഫിഷറീസ് ഓഫീസർ വി.വി. സുജിത്ത്, അസിസ്റ്റന്റ് ഡയറക്ടർ ഫിഷറീസ് ഡോ. പി.എസ്. ശിവപ്രസാദ് സ്റ്റാഫ് പദ്ധതികളെക്കുറിച്ചും ക്ലാസ്സെടുത്തു. തുടർന്ന് കിഷോർ അന്തിക്കാടിന്റെ നേതൃത്വത്തിൽ മ്യൂസിക് പ്രോഗ്രാം അരങ്ങേറി

Second Paragraph  Rugmini (working)