Header 1 vadesheri (working)

അറിവിൻ്റെ മഹാസാഗരത്തിലേക്കുള്ള താക്കോൽ സംസ്കൃതം : ഡോ. പി .രവീന്ദ്രൻ

Above Post Pazhidam (working)

ഗുരുവായൂർ : അറിവിൻ്റെ മഹാസാഗരത്തിലേക്കുള്ള താക്കോലാണ് സംസ്കൃതമെന്നും അതിൻ്റെ അകത്തളങ്ങളിലേക്ക് ചെന്ന് ആ അറിവുകൾ വശത്താക്കാൻ ശ്രമിക്കണമെന്നും കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ പ്രൊ. ഡോ.പി. രവീന്ദ്രൻ അഭിപ്രായപ്പെട്ടു.

First Paragraph Rugmini Regency (working)


ഗുരുവായൂർ സംസ്കൃത അകാദമിയുടെ സംസ്കൃതസംഗമവും സംസ്കൃത സേവാരത്ന പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോണ്ടിച്ചേരി എൻ ഐ റ്റി യിലെ ഡീൻ ഡോ. ഹരിഗോവിന്ദൻ. പി അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. കെ.എൻ . പദ്മകുമാർ ഡോ. സുധീഷ്. ഒ. എസിന് സംസ്കൃത സേവാരത്നം പുരസ്കാരം സമർപ്പിച്ചു.

സിനിമാ സംവിധായകൻ വിജീഷ് മണി പ്രമാണപത്രം വിതരണം ചെയ്തു. ബ്രഹ്മചാരി ‘ വിനയഗോപാൽ ടി.കെ ദീപപ്രോജ്വലനം നടത്തി. 10 , +2 വിഭാഗത്തിൽ സംസ്കൃതം ഒന്നാം ഭാഷയായി പഠിച്ച് എല്ലാ വിഷയത്തിലും A+ നേടിയ കുട്ടികളേയും അനുമോദിച്ചു.
ഡോ.പി.പദ്മനാഭൻ, ഡോ. ജസ്റ്റിൻ ജോർജ്, രമേശ് കൈതപ്രം , ഡോ. സി പി ഷൈലജ. അനൂപ് ശർമ എന്നിവർ സംസാരിച്ചു

Second Paragraph  Amabdi Hadicrafts (working)