Post Header (woking) vadesheri

മണത്തല ഗവ : സ്‌കൂളിൽ ഒ എസ് എ രൂപീകരിച്ചു

Above Post Pazhidam (working)

ചാവക്കാട് : മണത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന(ഒ എസ് എ ) രൂപീകരിച്ചു . സ്കൂളിന്റെ ഉന്നതിക്കും കുട്ടികളുടെ ക്ഷേമത്തിനും വേണ്ടി സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ പതിനായിരക്കണക്കിന് കുട്ടികളെ സംഘടനയുടെ കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം. . മണത്തല ഹൈസ്കൂളിൽ ചേർന്ന രൂപീകരണ യോഗം ചാവക്കാട് നഗരസഭ ചെയർപഴ്സൻ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി. ശ്രീലേഖ, പ്രധാന അധ്യാപിക ബിന്ദു, കെ.സി.ശിവദാസ്, നസീർ മടപ്പേൻ, പി കെ അബ്ദുൽ കലാം എന്നിവർ പ്രസംഗിച്ചു.

Ambiswami restaurant


സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 100 പരിപാടികൾ ഒ എസ് എ സംഘടിപ്പിക്കുമെന്നു ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . 19ന് വായനാദിനത്തിൽ സ്കൂളിൽ ഒ എസ് എ വായന മൂല ഒരുക്കും. കുട്ടികൾക്ക് പുസ്തകവും പ്രസിദ്ധീകരണങ്ങളും വായിക്കാനുള്ള സജ്ജീകരണം ഇതിൽ ഉണ്ടാകും. ലഹരിക്കെതിരെ നിരന്തര പോരാട്ടം സംഘടന നടത്തും. ബോധവൽക്കരണം, സെമിനാറുകൾ, ഡോക്യുമെന്ററി എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. കൂടാതെ വനം വകുപ്പുമായി സഹകരിച്ച് വിവിധയിനം പാമ്പുകളും അവയുടെ സവിശേഷതകളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും.

Second Paragraph  Rugmini (working)

കടലാമ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സെമിനാർ സംഘടിപ്പിക്കും. ആനകളെ അടുത്തറിയാൻ എന്ന പരിപാടിയുടെ ഭാഗമായി സ്കൂളിലെ കുട്ടികളുമായി പുന്നത്തൂർ ആനക്കോട്ട സന്ദർശിക്കും. വാർത്ത സമ്മേളനത്തിൽ നസീർ മടപ്പേൻ (സെക്രട്ടറി) പി.കെ. അബ്ദുൽ കലാം( ട്രഷറർ ) ആർ ടി എ ഗഫൂർ( വൈസ് പ്രസിഡണ്ട് സുൽഫിക്കർ ( ജോയിന്റ് സെക്രട്ടറി) ബൈജു തെക്കൻ ( ജോയിന്റ് സെക്രട്ടറി) എന്നിവർ പങ്കെടുത്തു