Post Header (woking) vadesheri

വെങ്കിടങ്ങ് പാടത്തെ ചാലിലേക്ക് കാർ മറിഞ്ഞു.

Above Post Pazhidam (working)

വെങ്കിടങ്ങ് . കണ്ണോത്ത് പാടം ചാലിലേക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. വെള്ളം നിറഞ്ഞു കിടക്കുന്ന ചാലിലേക്കാണ് കാർ തലകീഴായി മറിഞ്ഞത്. കാറിലുണ്ടായിരുന്ന 4 പേരെ സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് പാലുവായ് കാർഗിൽ നഗർ സ്വദേശി മനു രക്ഷകനായത് കണ്ണോത്ത് പാടത്തെ പ്രകൃതി ഭംഗി ആസ്വദിക്കാനെത്തിയതായിരുന്നു ഗുരുവായൂർ സ്വദേശികളായ 4 പേരും കാറിനുള്ളിൽ വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു 4 പേരും. സമീപത്ത് തട്ടുകട നടത്തുന്ന ആളാണ് മനു. ഒന്നും നോക്കാതെ ചാലിലേക്ക് എടുത്തു ചാടിയ മനു ഓരോരുത്തരെയായി കരയ്ക്കെത്തിച്ചു. വിവരം അറിഞ്ഞ് എത്തിയ പാവറട്ടി പൊലീസ് എസ്ഐമാരായ ടി.സി.അനുരാജ്, റെജിൻ രാജ് എന്നിവരും രക്ഷാപ്രവർത്തനത്തിന് നിർ ദേശങ്ങൾ നൽകി സ്‌ഥത്തുണ്ടായിരുന്നു.

Arya bhavan inner