Post Header (woking) vadesheri

പന്നി കെണിയിൽ മരിച്ച അനന്തുവിന് നാടിന്റെ യാത്രാ മൊഴി

Above Post Pazhidam (working)

നിലമ്പൂര്‍  : വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തുവിന്  കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി നാട്. അനന്തുവിന്റെ മൃതദേഹം വീടിന് സമീപമുള്ള ശ്മശാനത്തില്‍ സംസ്‌കരിച്ചു. അനന്തുവിനെ അവസാനമായി കാണാനായി വീട്ടിലേക്കും ശ്മശാനത്തിലേക്കും നാനാതുറകളില്‍ നിന്ന് നിരവധി ആളുകളാണ് ഒഴുകിയെത്തിയത്. സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും പ്രിയപ്പെട്ടവനായിരുന്ന അനന്തു നല്ല ഗായകനുമായിരുന്നു.

Ambiswami restaurant

പോസ്റ്റുമോര്‍ട്ടത്തിനുശേഷം വഴിക്കടവിലെ മണിമൂളി ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ അധ്യാപകരും വിദ്യാര്‍ഥികളും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തി. സഹപാഠികള്‍ പൊട്ടിക്കരഞ്ഞാണ് പ്രിയ സുഹൃത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. സ്‌കൂളിലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. നാടാകെ അനന്തുവിനെ കാണാന്‍ വന്നപ്പോള്‍ വീടൊരു സങ്കടക്കടലായി

എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു അവനെ. ഒരു ദിവസം ക്ലാസില്‍ വന്നില്ലെങ്കില്‍ അവനെ മിസ് ചെയ്യുമായിരുന്നു. അങ്ങനെ ഒരു കുട്ടി ഇനി തിരിച്ചു വരില്ലെന്ന് അറിയുമ്പോള്‍എല്ലാവര്‍ക്കും വിഷമമാണ്. എപ്പോഴും സന്തോഷത്തോടെ വര്‍ത്തമാനം പറയുന്ന, നന്നായി പാട്ടുപാടുന്ന കുട്ടിയായിരുന്നു”- ക്ലാസ് ടീച്ചറായിരുന്ന ലിന്‍ഡ പറഞ്ഞു.

Second Paragraph  Rugmini (working)

അതെ സമയം സംഭവത്തില്‍ ഗുരുതര ആരോപണവുമായി ഷോക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷാനുവിന്റെ അമ്മ രജനി മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി ഷോക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷാനുവിന്റെ അമ്മ രജനി.സംഭവം നടന്ന സ്ഥലത്ത് മുമ്പും വൈദ്യുതി കമ്പികള്‍ ഇട്ടിരിക്കുന്നത് കണ്ടിരുന്നുവെന്നും അത് കെഎസ്ഇബി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘അടുത്തുള്ള വീട്ടില്‍ നിന്ന് വലിയ കരച്ചില്‍ കേട്ടതിന് പിന്നാലെ അടുത്തുള്ളവര്‍ സ്ഥലത്തേക്ക് ഓടിപ്പോകുകയായിരുന്നു. പിന്നാലെ ഫ്യൂസ് ഊരിയതിന് ശേഷമാണ് ഇവരെ വെള്ളത്തില്‍ നിന്ന് എടുത്ത് കൊണ്ടുപോയത്. അവിടെ ആള്‍ക്കാര്‍ താമസിക്കുന്ന സ്ഥലമല്ല. 2018-ല്‍ ഉരുള്‍പ്പൊട്ടലുണ്ടായതിന് പിന്നാലെ കൂടുതല്‍ ആള്‍ക്കാരും മാറി താമസിച്ചിരുന്നു. വനത്തിനോട് ചേര്‍ന്നുള്ള തോട്ടിന്റെ കരയിലൂടെയാണ് കമ്പി ഇട്ടിരുന്നത്. കമ്പിയില്‍ അറിയാതെ കുട്ടികള്‍ ചവിട്ടിപ്പോയതാണ്. ഒരാള്‍ വീണതോടെ മറ്റുരണ്ടുപേര്‍ പിടിക്കാന്‍ വേണ്ടി വന്നതാണ്. അതോടെ മൂന്നുപേരും തോട്ടിലെ വെള്ളത്തില്‍ വീഴുകയായിരുന്നു. ഒപ്പമുള്ളവര്‍ എങ്ങനെയൊക്കയോ കരകയറ്റിയിട്ട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഷാനുവിന്റെ രണ്ടു കാലിലും മുറിവുണ്ട്. ഡ്രസ് ചെയ്തിട്ടുണ്ട്. പനിയുണ്ടായിരുന്നു. മാനസികമായി ചെറിയ പ്രശ്‌നങ്ങളുണ്ട്. ഐസിയുവിലാണ്. നല്ല പേടിയുണ്ട്. അനന്തു മരിച്ച വിവരം അറിയിച്ചിട്ടില്ല. വീട്ടില്‍ എല്ലാവരും ഉണ്ട്. നിനക്ക് മാത്രമാണ് പരിക്ക് പറ്റിയത്. നാളെ വീട്ടില്‍ പോകാം എന്നൊക്കെ പറഞ്ഞാണ് ആശ്വസിപ്പിച്ചത്. ഷാനുവിന്റെ അച്ഛന്റെ അനിയന്റെ കുട്ടിയാണ് അനന്തു.’- രജനി പറഞ്ഞു.

  

Third paragraph