Post Header (woking) vadesheri

ദേശീയ പാതയുടെ അശാസ്ത്രീയ നിർമാണം, പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

Above Post Pazhidam (working)

ചാവക്കാട് : ദേശീയ പാതയുടെ അശാസ്ത്രീയമായ നിർമ്മാണത്തിനെതിരെ
പ്രിയദർശിനി ജനകീയ വേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.ചാവക്കാട് മണത്തല പള്ളിക്ക് സമീപം നടന്ന പ്രതിഷേധ കൂട്ടായ്മ ഗുരുവായൂർ നഗരസഭ പ്രതിപക്ഷ ഉപ നേതാവ് കെ.പി.എ. റഷീദ് ഉദ്ഘാടനം ചെയ്തു.

Ambiswami restaurant

സംസ്ഥാന പ്രസിഡന്റ് ഉമ്മർ എരമംഗലം അധ്യക്ഷത വഹിച്ചു. പുന്നയൂർക്കുളം ആസാദ് ഫൗണ്ടേഷൻ ചെയർമാൻ സലീൽ അറക്കൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ടി. കെ. ഗോപാലകൃഷ്ണൻ, മോഹൻദാസ് ചേലനാട്, ജമാൽ താമരത്ത്, ഗഫൂർ മാറഞ്ചേരി എന്നിവർ സംസാരിച്ചു.

Second Paragraph  Rugmini (working)