Post Header (woking) vadesheri

റിലയൻസ് ജിയോ ഉടമ ആകാശ് എം.അംബാനി ഗുരുവായൂരിൽ ദർശനം നടത്തി.

Above Post Pazhidam (working)

ഗുരുവായൂർ : റിലയൻസ് ‘ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകനും റിലയൻസ് ജിയോ ഡയറക്ടറുമായ ആകാശ് എം.അംബാനി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നു പുലർച്ചെ നാലരയോടെയായിരുന്നു സന്ദർശനം. ദേവസ്വം അതിഥിമന്ദിരമായ ശ്രീവത്സത്തിലെത്തിയ ആകാശ് അംബാനിയെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

Ambiswami restaurant

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ആകാശ് അംബാനിയെ പൊന്നാടയണിയിച്ചു.തുടർന്ന് വിശ്രമ ശേഷം ക്ഷേത്രത്തിലെത്തിയ ആകാശ് അംബാനി നാലമ്പലത്തിലെത്തി ശ്രീഗുരുവായൂരപ്പനെ തൊഴുതു. ദർശന ശേഷം ശ്രീഗുരുവായൂരപ്പൻ്റെ വഴിപാട് പ്രസാദങ്ങൾ അദ്ദേഹത്തിന് നൽകി. ശ്രീവത്സം അതിഥിമന്ദിരത്തിൽ തിരിച്ചെത്തിയ ആകാശ് അംബാനി അൽപ നേരം വിശ്രമ ശേഷം മുംബൈയിലേക്ക് തിരിച്ചു. ദേവസ്വം തുടങ്ങുന്ന മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മാണത്തിൻ്റെ പദ്ധതി രേഖ ആകാശ് അംബാനിക്ക് ദേവസ്വം ചെയർമാൻ സമർപ്പിച്ചു.

Second Paragraph  Rugmini (working)