Post Header (woking) vadesheri

ദേവസ്വം അഡ്മിനിസ്ട്രേറ്റർ.കെ.പി.വിനയന് യാത്രയയപ്പ് നൽകി

Above Post Pazhidam (working)

ഗുരുവായൂർ :  സർവ്വീസിൽ നിന്നും മെയ് 31 ന് വിരമിക്കുന്ന ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയന് ദേവസ്വം ഭരണസമിതി യാത്രയയപ്പ് നൽകി. കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി.ചെയർമാൻ അഡ്മിനിസ്ട്രേറ്ററെ പൊന്നാടയണിയിച്ചു. തുടർന്ന് ദേവസ്വത്തിൻ്റെ ഉപഹാരമായി  നിലവിളക്ക് സമ്മാനിച്ചു.

Ambiswami restaurant

ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .സി.മനോജ്, .മനോജ് ബി നായർ, ദേവസ്വം പി.ആർ. ഒ വിമൽ ജി. നാഥ്, എന്നിവർ സന്നിഹിതരായി. നഗരകാര്യ വകുപ്പിൽ റീജിയണൽജോയിൻ്റ് ഡയറക്ടറായിരുന്ന  .കെ.പി.വിനയൻ 2021 ഒക്ടോബറിലാണ് ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റത്.