
നെഹറുയുവകേന്ദ്രയുടെ പേരു് മാറ്റം,ചരിത്ര ഗാഥകളെ ഭയക്കുന്ന ഭരണകൂടനടപടി: ഗാന്ധി ദർശന വേദി

ഗുരുവായൂർ ജവഹർലാൽ നെഹ്റുവിന്റെ സോഷിലിസ്റ്റ് ആശയങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയതാണ് ആധുനിക ഇന്ത്യ എന്നത് ഭരണാധികാരികൾ തിരിച്ചറിയണമെന്നും ഒരിക്കലുംനമ്മുടെ മനസ്സിൽ നിന്ന് അത് മായ്ക്കാനോ , നീക്കാനോ കഴിയില്ലെന്നും, എന്തിനും , ഏതിനും ഗാന്ധിയെയും , നെഹ്റുവിനെയും,മറ്റു ദേശീയ നേതാക്കളെപോലും സത്യത്തെ മുഖംമുടിയണിയിച്ച് ഭരണവർഗ്ഗഭയത്താൽ കുറ്റപ്പെടുത്തുന്ന ഭരണാധികാരികളുടെ അല്പത്ത നടപടികളിൽ പ്രതിക്ഷേധിച്ച്നെഹ്റുവിനെ ഭയന്ന് ചരിത്രത്തെ മറന്ന് വർഷങ്ങളായി സാമൂഹ്യ യുവ മുന്നേറ്റത്തിനായി രൂപീകരിച്ച ,നിലനിർത്തി പോന്നിരുന്ന നെഹ്‌റു . യുവകേന്ദ്രയുടെ പേരുമാറ്റിയ വില കുറഞ്ഞ നടപടിയിൽ ഗുരുവായൂർ മണ്ഡലംഗാന്ധി ദർശന വേദി പ്രതിക്ഷേധിച്ചു. ജനമനസ്സുകളിൽ എന്നും സ്മരണീയമായി സ്ഥാനം പിടിച്ചിട്ടുള ദേശീയ നേതാക്കളെ ഇത്തരത്തിൽ സത്യത്തെ ഇല്ലാതാക്കി അല്പത്തത്തിന്റെ പേരിൽ , അധികാരത്തിന്റെ ഭാഷയിൽ അധിക്ഷേപിക്കുന്നത് അപലിപ്പിക്കപ്പെടെണ്ടതാണെന്നും ഒത്ത് ചേർന്ന് ആവശ്യപ്പെട്ടു. ഗുരുവായൂർഗാന്ധി സ്മൃതി മണ്ഡപ പരിസരത്ത് യൂണിറ്റ് പ്രസിഡണ്ട് ബാലൻ വാറണാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധസദസ്സ് നഗരസഭ കൗൺസിലറും , യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയും , സാമൂഹ്യ പ്രവർത്തകനുമായ സി.എസ്.സൂരജ് ഉൽഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ മുഖ്യപ്രഭാഷണം നടത്തി. യൂ ഡി എഫ്മണ്ഡലം ചെയർമാൻ പ്രദീഷ് ഓടാട്ട്, മണ്ഡലം മഹിള കോൺഗ്രസ്സ് പ്രസിഡണ്ട്പ്രിയാ രാജേന്ദ്രൻസംഘടനാ നേതാക്കളായ വി.എസ്.നവനീത്, ടി.കെ.ഗോപാലകൃഷ്ണൻ ,സി.ജെ. റെയ്മണ്ട് , ഹരി. എം.വാരിയർ ഏ.കെ.ഷൈമിൽ, സി. അനിൽകുമാർ , ജവഹർ മുഹമ്മദുണ്ണി ., ബഷീർ കുന്നിക്കൽ , പി.എൻ. പെരുമാൾ , പ്രേംകുമാർ മണ്ണുങ്ങൽ , പ്രകാശൻ നെന്മിനി എന്നിവർ പ്രസംഗിച്ചു.
