
ഗുരുവായൂരിൽ എം.ഡി.എം.എയുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

ഗുരുവായൂര്‍ : ഇരിങ്ങപ്പുറത്ത് എം.ഡി.എം.എയുമായി ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഇരിങ്ങപ്പുറം തൈവളപ്പില്‍ സനീഷിനെയാണ് (42) അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ട് പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു.

ജില്ല ലഹരി വിരുദ്ധ സ്‌കാഡിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുറച്ചു കാലമായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.