Header 1 vadesheri (working)

പെരുന്തട്ട ശിവക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനവും , ദ്രവ്യകലശവും 25 മുതൽ

Above Post Pazhidam (working)

ഗുരുവായൂർ: പെരുന്തട്ട ശിവക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനവും , ദ്രവ്യകലശവും 25, 26, 27 തിയ്യതികളിൽ വിവിധപരിപാടികളോടെ ആഘോഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. . ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ ആണ് ക്ഷേത്രം ചടങ്ങുകൾ നടക്കുക. ക്ഷേത്രം ശ്രീകോവിൽ 4 ഭാഗവും പിച്ചള പൊതിഞ്ഞ് സമർപ്പിക്കുന്ന ചടങ്ങും സാംസ്കാരിക സമ്മേളനത്തോടെ നടക്കും.25 ന് വൈകീട്ട് ദീപാരാധനക്കുശേഷം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ സംഘടിപ്പിക്കുന്ന സാംസ്‌കാരിക സമ്മേളനം ജസ്‌റ്റിസ്. .ദേവൻരാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും .

First Paragraph Rugmini Regency (working)

പെരുന്തട്ട പരിപാലനസമിതി പ്രസിഡൻ്റ് കോങ്ങാട്ടിൽ അരവിന്ദാക്ഷമേനോൻ് അദ്ധ്യക്ഷത വഹിക്കും. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ തുടങ്ങിയവർ മുഖ്യതിഥി കളാകും.വാർത്ത സമ്മേളനത്തിൽ കോങ്ങാട്ടിൽ അരവിന്ദാക്ഷമേനോൻ,കിഴിയേടം രാമൻ നമ്പൂതിരി, കെ.രാമകൃഷ്ണൻ ഇളയത് , കെ. സുധാകരൻ നമ്പ്യാർ,ആർ പരമേശ്വരൻ,ശങ്കരനാരായണൻ, മുരളി മണ്ണുങ്ങൽ, സുരേഷ് മേനോൻ മനയത്ത്,രവി ആലക്കൽ, തുടങ്ങിയവർ പങ്കെടുത്തു.