Post Header (woking) vadesheri

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട.

Above Post Pazhidam (working)

തൃശൂര്‍: തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട. രണ്ടായിരം ലിറ്റര്‍ സ്പിരിറ്റുമായെത്തിയ പിക്കപ്പ് വാന്‍ കുരിയച്ചറയില്‍ വച്ചാണ് എക്സൈസ് ഇന്റലിജന്സ് വിഭാഗം പിടികൂടിയത്. വാഹനത്തെ ചേസ് ചെയ്ത് അതിസാഹസികമായാണ് എക്സൈസ് സംഘം പിടികൂടിയത്. പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

Ambiswami restaurant

രഹസ്യവിവരം ലഭിച്ചതിനെ തുടര്ന്ന് തൃശൂര്‍ വടക്കേ സ്റ്റാന്ഡിിനെ സമീപം കാത്തുനിന്ന എക്സൈസ് സംഘം കിലോമീറ്ററുകളാണ് സ്പിരിറ്റ് കയറ്റിയ പിക്കപ്പ് വാനിനെ പിന്തുടര്ന്നത്.
എക്‌സൈസ് സംഘം പിന്തുടരുന്നത് കണ്ട പിക്കപ്പ് ഡ്രൈവര്‍ അതിവേഗത്തില്‍ രണ്ടുവട്ടം സ്വരാജ് റൗണ്ട് ചുറ്റി എക്‌സൈസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും എക്‌സൈസ് സംഘം പിന്തുടര്ന്നു. ഒടുവില്‍ കുരിയച്ചിറ സെന്ററില്‍ പിക്കപ്പ് വാനിനെ എക്‌സൈസ് വാഹനം വട്ടം നിര്ത്തി .

ഇതിനിടെ പിക്കപ്പ് വാനില്‍ നിന്ന് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. മുന്നോട്ടു നീങ്ങിയ വണ്ടിയിലേക്ക് എക്സൈസ് സംഘം ചാടിക്കയറി. വണ്ടി നിര്ത്തു കയായിരുന്നു. വാഹനത്തില്‍ നിന്നും 43 കന്നാസുകളിലായി സൂക്ഷിച്ച സ്പിരിറ്റ് പിടിച്ചെടുത്തു. എറണാകുളം ഭാഗത്തേയ്ക്ക് കൊണ്ടുപോകുകയായിരുന്നു സ്പിരിറ്റെന്നാണ് വിവരം.

Second Paragraph  Rugmini (working)