
രാജീവ് ഗാന്ധിക്ക് സ്മരണാജ്ഞലി അർപ്പിച്ച് കോൺഗ്രസ്.

ഗുരുവായൂർ : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സ്മരണാഞ്ജലി അർപ്പിച്ചു. രാജീവ് ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ച് പ്രാർത്ഥനയോടെ തുടക്കം കുറിച്ച അനുസ്മരണ സദസ്സ് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഒ.കെ.ആർ.മണികണ്ഠൻ അധ്യക്ഷത വഹിച്ചു .

നേതാക്കളായ ആർ.രവികുമാർ , കെ.പി.ഉദയൻ , സി.എസ് സൂരജ് , ബാലൻ വാറണാട്ട്, പി.ഐ.ലാസർ, കെ.പി.എ. റഷീദ്, ഷൈലജ ദേവൻ, ശിവൻ പാലിയത്ത്, പ്രദീഷ് ഓടാട്ട്, സി.ജെ.റെയ്മണ്ട്, സ്റ്റീഫൻ ജോസ് , വി.എസ്. നവനീത്, ടി.കെ.ഗോപാലകൃഷ്ണൻ , ഹരി എം.വാരിയർ, പ്രിയ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
ശശി വല്ലാശ്ശേരി, ഏ.കെ.ഷൈമിൽ , സി. അനിൽകുമാർ , ബഷീർ മാണിക്കത്ത് പടി, പ്രേംജി മേനോൻ , പി.ജി.സുരേഷ്, എം.എം. പ്രകാശൻ, പി.എൻ. പെരുമാൾ , ഷൺമുഖൻ തെച്ചിയിൽ , ഷാജൻ വെള്ളറ, സി. ശങ്കരനുണ്ണി, പ്രകാശൻ പൊനൂസ് ജോയ് തോമാസ് , സി.കെ. ഡേവിസ്, അഷറഫ് കൊളാടി ,സുബാഷ് കരുമത്തിൽ , രാമകൃഷ്ണൻ എൻ.എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

കടപ്പുറം മണ്ഡലം കമ്മിറ്റി അഞ്ചങ്ങാടിയിൽ സംഘടിപ്പിച്ച അനുസ്മരണയോഗം മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി മുസ്താഖ് അലി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു. . ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി എ നാസർ, സി എസ് രമണൻ, പി കെ നിഹാദ്, ബൈജു തെക്കൻ, മൂക്കൻ കാഞ്ചന, മിസിരിയ മുസ്താഖ് അലി, അബൂബക്കർ വലപ്പാട്, പി. വി. സലീം, ദിനേശ് അഞ്ചങ്ങാടി, അബ്ദുൽ അസീസ് ചാലിൽ, റഫീക് അറക്കൽ, കൊച്ചനിക്ക, മുഹമ്മദുണ്ണി, എ. കെ. ഹമീദ്, വേണു തൊട്ടാപ്പ്, അർഷാദ്, നൗഷാദ്, മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.