

ഗുരുവായൂർ : ഗുരുവായൂർ സെന്റ് ആന്റണീസ് ദേവാലയത്തിലെ സംയുക്ത തിരുനാളിനോടനൂബന്ധിച്ചുള്ള വൈദ്യുത ദീപാലങ്കാര സ്വിച്ച് ഓൺ കർമ്മം ഗുരുവായൂർ സ്റ്റേഷൻ എസ് ഐ, യു. മഹേഷ് നിർവഹിച്ചു. തുടർന്ന് യുവജനങ്ങളുടെ നേതൃത്വത്തിൽ ബാൻഡ് സംഗീത നിശ അരങ്ങേറി. ചടങ്ങുകൾക്ക്
വികാരി ഫാദർ സെബി ചിറ്റാട്ടുകര അധ്യക്ഷത വഹിച്ചു.

കൈക്കാരന്മാരായ ബാബു ആൻ്റണി ചിരിയങ്കണ്ടത്, ആൻ്റോ എൽ പുത്തൂർ, ജിഷോ എസ് പുത്തൂർ, തിരുനാൾ കൺവീനർ എം. സ്റ്റീഫൻ ജോസ്, ലോറൻസ് നീലങ്കാവിൽ എന്നിവർ പ്രസംഗിച്ചു.