
ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

ചാവക്കാട്: പുന്ന ശ്രീ അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. മുതുവുട്ടൂർ സ്വദേശി പോക്കാക്കില്ലത്ത് വീട്ടിൽ നിസാമാണ് മരിച്ചത്. മുതുവുട്ടൂരിൽ ഓട്ടോ ഡ്രൈവറായിരുന്നു. ഏപ്രിൽ 30ന് വൈകീട്ട് 5 മണിയോടേയായിരുന്നു സംഭവം.

ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പുമായി പോകും വഴി പുന്ന സ്ക്കൂൾ പരിസരത്ത് വെച്ച് മരുതയൂർക്കുളങ്ങര മഹാദേവൻ എന്ന ആന ഇടുകയായിരുന്നു. നിസാമിനെ വലിച്ചിഴച്ച് കുത്തിയ ആന പാപ്പാനെ തൂക്കിയെടുത്ത് വീശി നിലത്തിടുകയും ചെയ്തിരുന്നു. സാരമായി പരിക്കേറ്റ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് നിസാം മരിച്ചത്.