Post Header (woking) vadesheri

ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട : പ്രധാന മന്ത്രി മോദി.

Above Post Pazhidam (working)

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ നീതി നടപ്പായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരര്‍ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചു. നമ്മള്‍ ഭീകരരെ ഭൂമുഖത്ത് നിന്ന് മായ്ച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ വെറും പേരല്ല, രാജ്യത്തെ ജനങ്ങളുടെ വികാരമാണ്. പഹല്‍ഗാമില്‍ പിടഞ്ഞുവീണത് നിഷ്‌ക്കളങ്കരുടെ ജീവനുകളാണ്. ഭീകരര്‍ ആക്രമണം നടത്തിയതാകട്ടെ മതത്തിന്റെ പേരുപറഞ്ഞും. ഭീകരവാദത്തിന്റെ ആസ്ഥാനമാണ് തകര്‍ത്തത്്. ആഗോള ഭീകരവാദത്തിനാണ് തിരിച്ചടിയേറ്റത്.

Ambiswami restaurant

ഇന്ത്യന്‍ ആക്രമണത്തില്‍ പാക്കിസ്ഥാന്‍ ഭയന്നു. ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ടെന്നും ആ ബ്ലാക്ക്‌മെയില്‍ ചെലവാകില്ലെന്നും മോദി പറഞ്ഞു തീവ്രവാദികളെ വെറുതെ വിടില്ല. അവരെ പിന്തുണയ്ക്കുന്നവരെയും വെറുതെ വിടില്ല. പാക്കിസ്ഥാന്‍ ഭരണകൂടം പിന്തുണയ്ക്കുന്ന ഭീകരവാദികള്‍ക്കെതിരെ നടപടി തുടരും.