Header 1 vadesheri (working)

വടക്കൻ മേഖലയിലെ 395 ക്ഷേത്രങ്ങൾക്ക് ഗുരുവായൂർ ദേവസ്വം ധന സഹായം നൽകി.

Above Post Pazhidam (working)

ഗുരുവായൂർ  : ഗുരുവായൂർ ദേവസ്വം ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും വേദപാഠശാലകളുടെ നവീകരണത്തിനുമായി ഗുരുവായൂർ ദേവസ്വം നൽകുന്ന 2024-2025 വർഷത്തെ ക്ഷേത്ര ധനസഹായ വിതരണം പൂർത്തിയായി. വടക്കൻ ജില്ലകളിലെ ക്ഷേത്രങ്ങൾക്കുള്ള ധനസഹായ വിതരണം ഇന്ന് മട്ടന്നൂരിൽ മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും മട്ടന്നൂർ എം എൽ എ യുമായ ശ്രീമതി.കെ.കെ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.
കാസർകോട്, വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകൾ ഉൾപ്പെടുന്ന വടക്കൻ മേഖലയിലെ 395 ക്ഷേത്രങ്ങൾക്കായി 3.09 കോടി രൂപായുടെ ധനസഹായം മട്ടന്നൂർ മഹാദേവാക്ഷേത്രം വക കൈലാസ് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.കെ. ശൈലജ ടീച്ചർ
ഉദ്ഘാടനം ചെയ്തു.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. ചടങ്ങിൽ മട്ടന്നൂർ നഗരസഭാ ചെയർമാൻ ശ്രീ.എൻ.ഷജിത്ത്
മുഖ്യാതിഥിയായി. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനും മഹാദേവ ക്ഷേത്രം സെക്രട്ടറിയുമായ വി.കെ.സുഗതൻ, നഗരസഭാ കൗൺസിലർ എ. മധുസൂദനൻ ,
ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീ.സി. മനോജ് എന്നിവർ സന്നിഹിതരായി.
ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം .മനോജ് ബി നായർ സ്വാഗതവും ദേവസ്വം അഡ് മിനിസ്ട്രേറ്റർ കെ.പി.വിനയൻ റിപ്പോർട്ടും അവതരിപ്പിച്ചു. ദേവസ്വം ഭരണസമിതി അംഗം .സി.മനോജ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

First Paragraph Rugmini Regency (working)