

ചാവക്കാട് : അകന്നു കഴിയുന്ന കൂട്ടുകുടുംബങ്ങളെ പരസ്പരം അറിയാനും ബന്ധങ്ങള്‍ കൂട്ടിയുറപ്പിക്കുവാനും കുടുംബ സംഗമങ്ങള്‍ക്കാവുമെന്ന് കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കെ വി അബ്ദുല്‍ ഖാദര്‍ മുന്‍ എം എല്‍ എ ഓര്‍മ്മിപ്പിച്ചു. പൂന്തിരുത്തി ബിസ്മി ആഡിറ്റേറിയത്തില്‍ വെച്ചു നടന്ന കറുപ്പം വീട്ടില്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്‌ദേഹം. നൂറ്റിയമ്പതില്‍ അധികം പേര്‍ സംഗമത്തില്‍ പങ്കാളികളായി.

കോഡിനേറ്റര്‍ അബ്ദുല്‍ റസാഖ് കല്‍പകവാടി അധ്യക്ഷത വഹിച്ചു. വി കെ കുഞ്ഞി മുഹമ്മദ്, ഹംസു ചെറുതിരുത്തി, കെ വി അഷറഫ്, കെ വി ലത്തീഫ്, തുടങ്ങിയവര്‍ പ്രസംഗിച്ചു സലീം വി കെ സ്വാഗതവും, റാഫി വലിയകത്ത് നന്ദിയും പറഞ്ഞു. റംല അഷറഫ്, ബഷറ ബ്‌ളാങ്ങാട്, ഹാഷീം കെ വി, അബ്ദുല്‍ റഹിമാന്‍ കുട്ടി, അഷറഫ് കറുകമാട്, റഷീദ്, അലിക്കുട്ടി മാട്, അസീസ് ഗുരുവായൂര്‍, ജാഫര്‍ മുത്തലിബ്, അസീബ് ഹബീബ,് സഹീറ ഉമ്മര്‍,എന്നിവര്‍ നേത്യത്വം നല്‍കി. കുട്ടികളുടെയും, മുതിര്‍ന്നവരുടെയും കലാപരിപാടികളും, മുതിര്‍ന്ന കുടുംബാഗങ്ങള്‍ക്കുള്ള സ്‌നഹാദരവും ചടങ്ങില്‍ സംഘടിപ്പിച്ചിരുന്നു.
