
ഗുരുവായൂരിൽ നടന്നത് 210 വിവാഹങ്ങൾ, ഭണ്ഡാര ഇതര വരുമാന മായി ലഭിച്ചത് 81.26 ലക്ഷം

ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ ഞായറാഴ്ച 210 വിവാഹങ്ങൾ നടന്നു. 225 വിവാഹങ്ങളാണ് ശീട്ടാക്കിയിരുന്നത്. തിരക്ക് പരിഗണിച്ച് ദര്‍ശനത്തിനും വിവാഹത്തിനും പ്രത്യേക ക്രമീകരണങ്ങള്‍ ദേവസ്വം ഒരുക്കിയിരുന്നു. പുലര്‍ച്ചെ അഞ്ച് മുതല്‍ കല്യാണങ്ങള്‍ ആരംഭിച്ചു. താലികെട്ടിനായി കൂടുതല്‍ മണ്ഡപങ്ങള്‍ സജ്ജമാക്കായിരുന്നു.

താലികെട്ട് ചടങ്ങ് നിര്‍വ്വഹിക്കാന്‍ കൂടുതല്‍ കോയ്മമാരെ മണ്ഡപത്തിലേക്ക് നിയോഗിച്ചിരുന്നു. വരനും വധുവുമടങ്ങുന്ന വിവാഹ സംഘങ്ങള്‍ക്ക് കല്യാണ മണ്ഡപത്തിലെത്താനും ക്രമീകരണങ്ങളൊരുക്കി. വരനും വധുവും കുടുംബാംഗങ്ങളും നാല് ഫോട്ടോഗ്രാഫര്‍മാരും ഉള്‍പ്പെടെ 24 പേര്‍ക്കാണ് മണ്ഡപത്തിലേക്ക് പ്രവേശനം ഉണ്ടായിരുന്നത്. ക്ഷേത്ര പരിസരത്ത് തിരക്കില്ലായിരുന്നെങ്കിലും നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു.
വൈശാഖ മാസമായതിനാൽ ദർശന ത്തിന് വലിയ ഭക്ത ജന തിരക്കാണ് അനുഭവപ്പെട്ടത്.വരിയിൽ നിൽക്കാതെ നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തി. വകയിൽ 28,34,679 രൂപ യാണ് ക്ഷേത്ര ത്തിലേക്ക് ലഭിച്ചത് 521 കുരുന്നുകൾക്ക് ചോറൂണും നടന്നു. 6,69,150രൂപയുടെ പാൽ പായസവും 2,03,400 രൂപയുടെ നെയ് പായസവും ഭക്തർ ശീട്ടാക്കിയിരുന്നു. തുലാഭാരം വഴി പാട് വഴി 23,66,920രൂപയും ലഭിച്ചു. ഭാണ്ഡാര ഇതര വരുമാനമായി 81,26,021 രൂപ യാണ് ഞായറാഴ്ച ക്ഷേത്ര ത്തിലേക്ക് ലഭിച്ചത്.
