Post Header (woking) vadesheri

പുല്‍വാമയിലെ വനമേഖലയില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

Above Post Pazhidam (working)

പാലക്കാട്: മണ്ണാർക്കാ ട് കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മു കശ്മീരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുവാന്തൊനടി മുഹമ്മദ് ഷാനിബ് ആണ് മരിച്ചത്. 28 വയസ്സായിരുന്നു. അബ്ദുല്‍ സമദ് – ഹസീന ദമ്പതികളുടെ മകനാണ്. ചൊവ്വാഴ്ച രാത്രി ഗുൽ മാർഗി സ്റ്റേഷനില്‍ നിന്ന് വിളിച്ചറിയിച്ചതിനെ തുടര്ന്നാണ് ബന്ധുക്കള്‍ വിവരം അറിഞ്ഞത്.

Ambiswami restaurant

ബംഗളൂരുവില്‍ വയറിങ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പുല്വാലമയിലെ വനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Second Paragraph  Rugmini (working)

മൃതദേഹത്തിന് പത്തുദിവസത്തോളം പഴക്കമുണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന യുവാവ് എങ്ങനെ ജമ്മു കശ്മീരില്‍ എത്തിയെന്നതുള്പ്പെ ടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.