നഗരസഭ ഹോമിയോ ഡിസ്പെൻസറിയിൽ ഇനി ഡിജിറ്റൽ സേവനങ്ങൾ

Above Post Pazhidam (working)

ചാവക്കാട് :  നഗരസഭ ഹോമിയോ ഡിസ്പെൻസറി പുതിയ ഡിജിറ്റൽ യുഗത്തിലേക്ക് കടന്നു.  ഡിസ്പെൻസറിയിലെ ഒ.പി. സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തു. . നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
നഗരസഭാ വൈസ് ചെയർമാൻ കെ കെ മുബാറക്, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവേ, നഗരസഭ ഹോമിയോ ഡോക്ടർ സിന്ധു പി വി എന്നിവരും പങ്കെടുത്തു.

Poonthanam
Rugmani 700-200

കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിൻ്റെ AHiMS 2.0 വെബ്സൈറ്റ് വഴിയാണ് ഇനി രോഗികൾക്ക് ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകുക. രോഗികളുടെ രജിസ്ട്രേഷൻ, രോഗവിവരങ്ങൾ രേഖപ്പെടുത്തൽ, മരുന്നുകളുടെ വിവരങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം ഈ വെബ്സൈറ്റ് വഴി എളുപ്പത്തിൽ ലഭ്യമാകും.
ഈ ഡിജിറ്റൽ മാറ്റം ഹോമിയോ ഡിസ്പെൻസറിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും രോഗികൾക്ക് മികച്ച സേവനം നൽകാനും സഹായകരമാകും.

Vasudev Inn