
പോക്സോ കേസ് , ബംഗാൾ സ്വദേശിക്ക് കഠിനതടവും, പിഴയും

കുന്നംകുളം: പതിനേഴു കാരിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളിക്ക് കഠിന തടവും പിഴയും ബംഗാൾ മുർഷദാബാദ് സ്വദേശി ഗുലാം റഹ്മാൻ ,45 നെയാണ് കുന്ദംകുളം പോക്‌സോ കോടതി ജഡ്ജ് ലിഷ എസ്സ് 9 വർഷം കഠിനതടവിനും 31,500 രൂപ പിഴയടക്കാനും ശിക്ഷിച്ചത് 2023 ഫെബ്രുവരി മാസത്തിൽ ആണ് കേസിന് ആസ്പദമായ അതിക്രമം നടന്നത് .

പ്രതിയുടെ അയൽവാസിയായ പെൺകുട്ടി വീടിന്റെ പിറകിൽ നിൽകുമ്പോൾ അതിക്രമിച്ചു കയറി പെൺകുട്ടിയെ ലൈംഗികമായ അതിക്രമം നടത്തുകയായിരുന്നു . അയൽ വാസികൾ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം സി ഐ ആയിരുന്ന ഷാജഹാൻ കേസ് രജിസ്റ്റർ ചെയ്ത് സബ് ഇൻസ്പെക്ടർ ന്യൂഹ് മാൻ അന്വേഷണം നടത്തുകയും ഷിജു കെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ കെ എസ് ബിനോയ് , അഡ്വ അശ്വതി കെ എൻ , അഡ്വ ചിത്ര ടി വി എന്നിവരും പ്രോസിക്യൂഷനു വേണ്ടി ജി എ എസ് ഐ .എം .ഗീതയും സഹായിച്ചു
