Header 1 vadesheri (working)

ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ കൊടിയേറി.

Above Post Pazhidam (working)

ഗുരുവായൂർ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മെയ് 9 വരെ നീണ്ട് നിൽക്കുന്ന ഉ ത്സവത്തിന് കൊടികയറി. ക്ഷേത്രത്തിനകത്തും അകത്തും , ദ്വജസ്തംഭ പരിസരത്തും പൂജകൾ പൂർത്തിയാക്കി ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂരിപ്പാട് കൊടിയേറ്റ കർമ്മം നിരവഹിച്ചു. ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവരുടെ സാന്നിധ്യത്തിലാണ് കൊടിയേറ്റ് കർമ്മം നടത്തിയത് . കോട്ടപ്പടി സന്തോഷ് മാരാർ വാദ്യത്തിന് അകമ്പടിയായി. കൊടിയേററത്തിന് ശേഷം അത്താഴപൂജയം, കൊടിപ്പുറത്ത് വിളക്കും . എഴുന്നെള്ളിപ്പും നടന്നു. നേരത്തെ 108 കലശാഭിഷേകവും, വിശിഷ്ട ബ്രഹ്മകലശാഭിഷേകവും നടന്നു.

First Paragraph Rugmini Regency (working)

ത്സവത്തോടനുബന്ധിച്ച് ആദ്ധ്യാത്മിക- കലാ സാംസ്ക്കാരിക പരിപാടികൾക്ക് തുടക്കമായി. ക്ഷേത്രാങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ഗുരുവായൂർ ക്ഷേത്രം ഊരാളനും, ഭരണ സമിതി സ്ഥിരാംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപോ ജ്വലനം നടത്തി ഉൽഘാടന കർമ്മം നിർവഹിച്ചു. ക്ഷേത സമിതി പ്രസിഡണ്ട് ശശി വാറണാട്ട് അധ്യക്ഷതവഹിച്ചു .

ഗുരുവായൂർ ദേവസ്വം ശ്രീ മാനദേവ സുവർണ്ണ മുദ്ര കരസ്ഥമാക്കിയ കലാനിലയംചുട്ടി വിഭാഗം മേധാവിയായിരുന്ന തിരുവെങ്കിടാചലപതി ക്ഷേത്ര സമിതി അംഗം കൂടിയായ രാജു കലാനിലയത്തിനെ ചടങ്ങിൽആദരിച്ചു . ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം സി. മനോജ് മുഖ്യാതിഥിയായി . കൗൺസിലർ. വി.കെ.സുജിത്ത്, മുരളി പുറനാട്ടുകര ബാലൻ വാറണാട്ട് പ്രഭാകരൻ മണ്ണൂർ വിനോദ് കുമാർ അകമ്പടി ഇ. രാജു എന്നിവർ സംസാരിച്ചു .. വിവിധ കലാപരിപാടികളും അരങ്ങേറി . സേതു തിരുവെങ്കിടം, ശിവൻ കണിച്ചാടത്ത്, ഹരി കൂടത്തിങ്കൽ, രാജു പെരുവഴിക്കാട്ട്, പി.ഹരി നാരായണൻ , ടി.കെ. അനന്തകൃഷ്ണൻ ,പി.രാഘവൻ നായർ എന്നിവർ നേതൃത്വം നൽകി.

Second Paragraph  Amabdi Hadicrafts (working)