
മുനക്കകടവിൽ അനധികൃത മണലെടുപ്പ്: കോൺഗ്രസ് പ്രതിഷേധിച്ചു

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ മുനക്കകടവ് അഴിമുഖത്ത് അനധികൃത മണലെടുപ്പിനെതിരെ കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.

ഒൻപതാം വാർഡിൽ, കോസ്റ്റൽ പോലീസ് സ്റ്റേഷന്റെ വടക്ക്, ചേറ്റുവ പുഴയുടെ തീരത്തോട് ചേർന്ന പ്രദേശത്താണ് അനധികൃത മണലെടുപ്പ് നടക്കുന്നതെന്ന് കമ്മറ്റി ആരോപിച്ചു.
മൺതിട്ട നീക്കുന്നതിലൂടെ കടലും പുഴയും തമ്മിലുള്ള പ്രകൃതിശേഷി നഷ്ടപ്പെടുമെന്നും, തീരപ്രദേശങ്ങളുടെ നിലനില്പിന് ഭീഷണിയാകുമെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് നളിനാക്ഷൻ ഇരട്ടപ്പുഴ അഭിപ്രായപ്പെട്ടു.
“അനധികൃത മണലെടുപ്പ് തടയാൻ സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും ഉടൻ ഇടപെടണം. അന്യായമായ മണൽവാരൽ തുടരുകയാണെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് തയ്യാറാകുമെന്നും,” മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് മുന്നറിയിപ്പ് നൽകി.
