Post Header (woking) vadesheri

തൊഴിൽ വണ്ടികൾ ഫ്ലാഗ് ഓഫ് ചെയ്തു .

Above Post Pazhidam (working)

ഗുരുവായൂർ : വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൃശ്ശൂരിൽ തൊഴിൽ പൂരം എന്ന പേരിട്ടു നടത്തുന്ന മെഗാ ജോബ് മേളയിൽ പങ്കെടുക്കുന്നതിന് വേണ്ടി ഗുരുവായൂരിൽ നിന്നും ഉദ്യോഗാർത്ഥികളുമായി തൊഴിൽ വണ്ടികൾ പുറപ്പെട്ടു,
നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു,

First Paragraph Jitesh panikar (working)


ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്‌മ ഷനോജ്,സ്ഥിരം സമിതിഅദ്യക്ഷന്മാരായ എ എം ഷഫീർ, ബിന്ദു അജിത്കുമാർ, കൗൺസിലർമാരായ ദിനിൽ ഡി, ബിബിത മോഹൻ, മുനീറഅഷറഫ്, ജ്യോതി രവീന്ദ്രനാഥ്,ദീപാ ബാബു, സൂപ്രണ്ട് നൗഷാദ്, തുടങ്ങിയവർ സന്നിഹിതരായി,
സന്നദ്ധവളണ്ടിയർമാരായ ശ്യം കുമാർ,ദീപ വി എസ്, ഷാഹിന ഷെരീഫ്,ദിവ്യ ബിനീഷ്, പ്രതാപ് കേശവൻ,പ്രേരക്മാർ, ലോക്കൽ റിസോഴ്സ് പേഴ്സൺമാർ തുടങ്ങിയവർ നേതൃത്വം നൽകി,


അഭ്യസ്തവിദ്യരായ
യുവതി യുവാക്കൾക്ക് അവരുടെ അഭിരുചി അനുസരിച്ചുള്ള തൊഴിൽ ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമാക്കുന്നത്, ഗുരുവായൂർ നഗരസഭയിലെ 43 വാർഡുകളിൽ നിന്നും രജിസ്റ്റർ ചെയ്ത 300 ഉദ്യോഗാർത്ഥികളാണ് ഇന്നത്തെ തൊഴിൽ മേളയിൽ പങ്കെടുക്കുന്നത്,.
വിദേശത്തേയും,
സ്വദേശത്തെയും, പ്രാദേശിക തൊഴിൽ ദാദാക്കൾ ഉൾപ്പെടെ1500 കമ്പനികൾ മേളയുടെ ഭാഗമാണ്, ഗവൺമെന്റ് എൻജിനീയറിങ് കോളേജ്, വിമല കോളേജ് എന്നിവിടങ്ങളിലാണ് ഇന്റർവ്യൂ നടക്കുന്നത്