അഷ്ടപദി സംഗീതോത്സവം :സെമിനാർ.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം നാലാമത് അഷ്ടപദി സംഗീതോത്സവത്തിൻ്റെ പ്രാരംഭമായി അഷ്ടപദി സെമിനാർ നടത്തി. ശ്രീവത്സം അനക്സിലെ കൃഷ്ണഗീതി ഹാളിൽ നടന്ന സെമിനാർ ദേവസ്വം ഭരണസമിതി അംഗം . കെ.പി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത അഷ്ടപദി കലാകാരൻ അമ്പലപ്പുഴ വിജയകുമാർ ” സോപാന സംഗീതത്തിൻ്റെ വൈവിധ്യങ്ങൾ ” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.

Poonthanam
Rugmani 700-200


കോഴിക്കോട് സർവ്വകലാശാല സംസ്കൃതം വിഭാഗം മുൻ, മേധാവിയും ദേവസ്വം വേദ സംസ്കാര പഠനകേന്ദ്രം ഡയറക്ടറുമായ ഡോ. പി.നാരായണൻ നമ്പൂതിരി,
ഗീതഗോവിന്ദം ഒരു കാവ്യാനുശീലനം എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.സെമിനാറിൽ ക്ഷേത്രം കലാനിലയം സൂപ്രണ്ട് ഡോ.മുരളി പുറനാട്ടുകര മോഡറേറ്ററായി.

Vasudev Inn