
ഗുരുവായൂരിൽ ഭണ്ഡാരം വരവ് ആയി 5.99കോടി രൂപ ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവ് ആയി 5,99,90,320 ലഭിച്ചു ഇതിനു പുറമെ 2 കിലോ 269.200 ഗ്രാം സ്വർണവും ഒൻപത് കിലോ 870 ഗ്രാം വെള്ളിയും ലഭിച്ചു സർക്കാർ പിൻ വലിച്ച 2000 രൂപയുടെ 32 എണ്ണവും ,നിരോധിച്ച ആയിരത്തിന്റെ ഒൻപത് എണ്ണവും അഞ്ഞൂറിന്റെ 43 നോട്ടുകളും ലഭിച്ചു .എസ് ബി ഐ യുടെ ഇ ഹുണ്ടി വഴി 2,42,183 രൂപയും , യൂണിയൻ ബാങ്ക് ഇ ഹുണ്ടി വഴി 1,10,529 രൂപയും ഐ സി ഐ സി ഐ യുടെ ഇ ഹുണ്ടി യിൽ നിന്ന് 37,398 രൂപയും പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഇ ഹുണ്ടിയിൽ നിന്ന് 18,142 രൂപയും ലഭിച്ചിട്ടുണ്ട് . ഇന്ത്യൻ ബാങ്കിനായിരുന്നു ഇത്തവണത്തെ ഭണ്ഡാരം എണ്ണൽ ചുമതല ,

അതെ സമയം തീ പടർന്നു പിടിച്ച ഒന്നാം നമ്പർ ഭണ്ഡാരത്തിൽ നിന്നും കത്താത്ത ഒരു കോടി എഴുപതി നായിരം രൂപ യാണ് ലഭിച്ചത് ,15,000 രൂപ കത്തി ചാരമായി എന്ന് പറയുന്ന അധി കൃതർ പാതി കത്തിയ നോട്ടുകളുടെ വിവരം ഇത് വരെ പുറത്തു വിട്ടിട്ടില്ല , ചാരം കണ്ട് വെറും 15,000 രൂപയുടെ നോട്ടുകൾ മാത്രമാണ് കത്തി നശിച്ചത് എന്ന് കണ്ടെത്തുന്ന ശാസ്ത്രീയ പരിശോധന സംവിധാനം ഉള്ള ദേവസ്വം അധികൃതർക്ക് പാതി കത്തിയ നോട്ടുകളുടെ മൂല്യം കണ്ടെത്താൻ ഇത് വരെ കഴിഞ്ഞിട്ടില്ല .

സാധാരണ എല്ലാ മാസവും ഏഴാം തിയ്യതിയാണ് ഭണ്ഡാരം എണ്ണൽ ആരംഭിക്കുക . എന്നാൽ ഇപ്രാവശ്യം ഭണ്ഡാരം കത്തിയതിനാൽ മൂന്നാം തിയ്യതി മുതൽ ഭണ്ഡാരം എണ്ണൽ ആരംഭിച്ചിരുന്നു . ഇത്ര ദിവസം എണ്ണിയിട്ടും പാതി കത്തിയ നോട്ടുകളുടെ മൂല്യം പുറത്തു വിടാത്ത തിൽ ഭക്തർ ദുരൂഹത സംശയിക്കുന്നുണ്ട്